തിരുവനന്തപുരം: കോവിഡിൻെറ മറവിൽ അന്താരാഷ്ട്ര കമ്പനികൾക്ക് കേരളത്തിലെ 87 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ കൈമാ റാൻ അനുവദിക്കരുതെന്ന് കെ.എസ്. ശബരീനാഥൻ എം.എൽഎ.
സർക്കാരിൻെറ വിവരം കൈമാറുേമ്പാൾ കൃത്യമായ മാനദണ്ഡം പാലിക് കണം. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് സ്വകാര്യ വെബ്സൈറ്റായ സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാർ പുറത്തുവിടണം. സ്പ്രിങ്ക്ളർ കേരളത്തിലെ ആരോഗ്യ രംഗത്തെ വിറ്റ് കാശാക്കുകയാണ്. അവരുമായുള്ള കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി തോമസ് ഐസക് അടക്കമുള്ളവർ പ്രതിപക്ഷത്തിൻെറ ആരോപണത്തിനെതിരെ അപഹാസ്യമായാണ് പെരുമാറിയതെന്നും സൈബർ സഖാക്കൾക്ക് ഇഷ്ടമുള്ള രീതിയിൽ അദ്ദേഹം ഇത്തരത്തിൽ പോസ്റ്റ് ഇടുന്നത് ശരിയല്ലെന്നും എം.എൽ.എ പറഞ്ഞു. കമ്പനികളുടെ ലക്ഷ്യം സന്നദ്ധേസവനം അല്ലെന്നും മറ്റൊരു ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.