കെ.എസ്.ഇ.ബി ചെയർമാൻ ബി.ആർ അശോകിനെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം അ​നു​കൂ​ല ​സം​ഘ​ട​ന​ക​ൾ​ക്ക്​ അ​ന​ഭി​മ​ത​നാ​യ ഡോ. ​ബി. അ​ശോ​കി​നെ കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി.

കൃ​ഷി വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യാ​യാ​ണ്​ മാ​റ്റം. ജ​ല വി​ഭ​വ വ​കു​പ്പ്​ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​ജ​ൻ ഖൊ​ബ്ര​ഗ​ഡെ​യാ​ണ്​ പു​തി​യ കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ. ര​ണ്ടു​മാ​സ​​ത്തേ​ക്ക്​ ഇ​ദ്ദേ​ഹം അ​വ​ധി​യാ​യ​തി​നാ​ൽ ഊ​ർ​ജ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ്​ കു​മാ​ർ സി​ൻ​ഹ​ക്കാ​യി​രി​ക്കും ത​ൽ​ക്കാ​ലം ചു​മ​ത​ല.

കെ.​എ​സ്.​ഇ.​ബി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ൾ തു​ട​ക്കം മു​ത​ൽ ബി. ​അ​ശോ​കി​നെ​തി​രെ സ​മ​ര​രം​ഗ​ത്താ​യി​രു​ന്നു.

ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ സ​സ്​​പെ​ൻ​ഡ്​ ​ ചെ​യ്യു​ക​യും സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്ത​ത​ട​ക്ക​മു​ള്ള​ ന​ട​പ​ടി​ക​ൾ​ പോ​ര്​ മു​റു​കാ​ൻ കാ​ര​ണ​മാ​യി. സ്ഥ​ലം​മാ​റ്റ​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു തു​ട​ക്കം. വൈ​ദ്യു​തി ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ വ്യ​വ​സാ​യ സു​ര​ക്ഷ സേ​ന​യെ ഏ​ൽ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ന്​ കാ​ര​ണ​മാ​യി. സി.​ഐ.​ടി.​യു യൂ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ർ​ഡ്​ ആ​സ്ഥാ​ന​ത്തി​ന്​ മു​ന്നി​ൽ സ​മ​രം ന​ട​ന്നു. സു​ര​ക്ഷ​ചു​മ​ത​ല പ​ഴ​യ രീ​തി​യി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ധാ​ര​ണ​യി​ലാ​ണ്​ സ​മ​രം തീ​ർ​ന്ന​ത്. ഇ​തി​നു​ പി​ന്നാ​ലേ​യാ​ണ്​ ഓ​ഫി​സ​ർ​മാ​രു​ടെ സം​ഘ​ട​ന​യും ചെ​യ​ർ​മാ​നു​മാ​യി കൊ​മ്പു​കോ​ർ​ത്ത​ത്. ദേ​ശീ​യ​പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ത്.

അ​നു​മ​തി​യി​ല്ലാ​തെ അ​വ​ധി​യെ​ടു​ത്ത​തി​ന്​ വ​നി​താ എ​ക്സി​ക്യു​ട്ടി​വ്​ എ​ൻ​ജി​നീ​യ​റെ സ്ഥ​ലം​മാ​റ്റി​യ​താ​ണ്​ സ​മ​ര​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. പി​ന്നീ​ട്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ്​ കു​മാ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കും സെ​ക്ര​ട്ട​റി ഹ​രി​കു​മാ​റി​നെ പാ​ല​​ക്കാ​ട്ടേ​ക്കും സ്ഥ​ലം മാ​റ്റി.

സ​മ​ര​ങ്ങ​ൾ തു​ട​ർ​ന്ന​തോ​ടെ ഇ​വ​രെ സ​സ്​​പെ​ൻ​ഡ്​ ​ ചെ​യ്തു. ഹ​രി​കു​മാ​റി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​ഞ്ഞു. മു​ന്ന​ണി നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ്​ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചാ​ൽ ചോ​റ്റു​പാ​ത്ര​മെ​ടു​ത്ത്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ പോ​കു​മെ​ന്നാ​ണ്​ ത​നി​ക്കെ​തി​രെ കെ.​എ​സ്.​ഇ.​ബി​യി​ൽ സ​മ​രം ന​ട​ന്ന ഘ​ട്ട​ത്തി​ൽ ​ ബി. ​അ​ശോ​ക്​ പ​റ​ഞ്ഞി​രു​ന്ന​ത്.

വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ചെ​യ​ർ​മാ​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ച്ച​ത്. ഒ​ടു​വി​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ബോ​ർ​ഡി​ലെ സ​മ​രം ക​ഴി​ഞ്ഞ മേ​യി​ൽ അ​വ​സാ​നി​പ്പി​ച്ച​ത്.

ര​ണ്ടു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ബി. ​അ​ശോ​കി​നെ മാ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം. ബി. ​അ​ശോ​ക്​ വൈ​ദ്യു​തി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത്​ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണി​ത്. മാ​റ്റം സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ശോ​ക്​ മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - KSEB Chairman BR Ashok has been replaced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.