രണ്ട് ലക്ഷം രൂപ കുടിശ്ശിക; കൊച്ചി കോർപറേഷൻ മേഖല ഓഫീസിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി: കുടശ്ശിക അടക്കാത്തതിനെ തുടർന്ന് കൊച്ചി കോർപറേഷൻ മേഖല ഓഫീസിന്‍റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. കൊച്ചി കോർപ്പറേഷന്‍റെ ഫോർട്ട് കൊച്ചി മേഖല ഓഫീസിലെ വൈദ്യുതി ബന്ധമാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്.

രണ്ട് ലക്ഷം രൂപയോളം കുടിശ്ശികയാണ് അടക്കാനുള്ളത്. ഇന്ന് രാവിലെയാണ് ഫ്യൂസ് ഊരിയത്.

വൈദ്യുതി ബില്ലടച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ കോർപറേഷൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നും മേയർ എം. അനിൽകുമാർ പ്രതികരിച്ചു.

Tags:    
News Summary - KSEB disconnected lectricity connection of Kochi Corporation zonal office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.