രാത്രി 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറക്കാനാവശ്യപ്പെട്ട് കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഉത്പാദനം കുറഞ്ഞതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. രാത്രി 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന നിർദ്ദേശമാണ് കെ.എസ്.ഇ.ബി മുന്നോട്ടുവെച്ചത്.

അതിൽ നിയന്ത്രണം സാധ്യമായില്ലെങ്കിൽ ലോഡ് ഷെഡിങ് വെക്കേണ്ടിവരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. നിലവിൽ 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്. വിഡിയോകളിലൂടെ അടക്കം കൂടുതൽ ബോധവത്കരണം നടത്തി നിയന്ത്രിക്കാനാണ് തീരുമാനമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Tags:    
News Summary - KSEB requested to reduce electricity usage from 6 to 11 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.