'റാസ്പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലാവുകയും പിന്നീട് സംഘ്പരിവാർ അനുകൂലികളുടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി കെ.എസ്.ഇ.ബി. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ച് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. 'എന്നും എന്നെന്നും മതനിരപേക്ഷ കേരളത്തിന് ഊർജ്ജം പകർന്ന് കെ എസ് ഇ ബി ജനങ്ങൾക്കൊപ്പം' എന്ന തലക്കെട്ടോടെയാണ് കെ.എസ്.ഇ.ബി ചിത്രം പങ്കുവെച്ചത്.
സംഘ്പരിവാർ അനുകൂലികൾ 'ലൗ ജിഹാദ്' ആരോപണവുമായി വന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങൾ കൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥികളായ ജാനകിക്കും നവീനും ആഴ്ചകൾക്ക് മുമ്പ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോയാണ് വൈറലായത്. തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്. ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്പുടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.