കെ.​എ​സ്.എ​ഫ്.ഇ​ റെ​യ്ഡ്; വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുവെന്ന് സി.​പി​.ഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം: കെ​.എ​സ്.എ​ഫ്.ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ വി​മ​ര്‍​ശി​ച്ച് സി.​പി​.ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്ഡ് എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം​മു​ട്ടി​ച്ച് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ങ്കി​ല്‍ അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​ന​യു​ഗ​ത്തി​ലെ മുഖപ്രസംഗത്തിൽ പ​റ​യു​ന്നു.

ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. റെ​യ്ഡി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന സം​ശ​യം പ്ര​സ​ക്ത​മാ​ണെ​ന്നും സർക്കാർ സ്ഥാപനത്തെ മറ്റൊരു സർക്കാർ ഏജൻസി സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നത് അപലപനീയമെന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കെ.എസ്.എഫ്.ഇയില്‍ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് അധികാരമുണ്ട്.

കംൺട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്‍റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. പുറത്തുവന്ന, ചോര്‍ത്തി നൽകിയതെന്ന് കരുതപ്പെടുന്ന, വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാന്‍ ഇടപാടുകാര്‍ക്ക് അവകാശവും പൊതുജനങ്ങള്‍ക്ക് താൽപര്യവുമുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.