ഇ​ട​പ്പാ​ള​യം ആ​ന​കു​ത്തി​വ​ള​വി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു

പുനലൂർ: ദേശീയപാതയിൽ ഇടപ്പാളയം ആനകുത്തി വളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു.യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. തെങ്കാശിയിൽനിന്ന് കൊല്ലത്തേക്കുവന്ന ഫാസ്റ്റ് പാസഞ്ചറും പുനലൂർ നിന്നും ചെങ്കോട്ടക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

മുന്നിൽ ഉണ്ടായിരുന്ന കാറിനെ വളവിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസിൽ ലോറി ഇടിക്കുകയായിരുന്നു. ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് ചരിഞ്ഞു.ബസിന്‍റെ ചില്ലുപൊട്ടി ഡ്രൈവറുടെ കൈക്ക് നിസ്സാര പരിക്കേറ്റു. അപകടത്തെ തുടർന്ന് ഏറെനേരം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. തെന്മല പൊലീസെത്തി ഇടിച്ച വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Tags:    
News Summary - KSRTC bus collides with lorry; The passengers escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.