മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച ​കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസൻസ്​ സ​സ്​പെൻഡ്​ ചെയ്​തു

ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി െലെസന്‍സ് സസ്‌പെൻഡ്​ ചെയ്തു. മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്ന രംഗം യാത്രക്കാരന്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഗതാഗത വകുപ്പി​​​െൻറ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ അജയ്കുമാറിനെതിരെയാണ് (44) നടപടി.

കോഴിക്കോടുനിന്നും ഗുരുവായൂര്‍ വഴി നെടുമ്പാശേരിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ലോ​േഫ്ലാര്‍ ബസി​​​െൻറ ഡ്രൈവറായ അജയ്കുമാര്‍ കഴിഞ്ഞ ദിവസം കൂനംമൂച്ചി ഭാഗത്താണ് ഫോണില്‍ സംസാരിച്ച് ബസോടിച്ചത്. തിരക്കുള്ള റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് ബസോടിക്കുന്നതും വാഹനങ്ങളെ മറിക്കടക്കുന്നതും ബസിലുണ്ടായിരുന്ന യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി ഗതാഗത വകുപ്പി​​​െൻറ വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുകയായിരുന്നു.

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി ഡ്രൈവറെ വിളിച്ചു വരുത്തിയാണ് നടപടി സ്വീകരിച്ചത്. നിയമം ലംഘിച്ച് വാഹനമോടിക്കുന്നതി​​​െൻറ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാട്സ്​ ആപ്പിലേക്ക് അയക്കാമെന്ന് ജോ.ആര്‍.ടി.ഒ അറിയിച്ചു. നമ്പര്‍:8547639185.

Tags:    
News Summary - KSRTC driver suspend for using mobile phone while driving- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.