കെ.എസ്.ആർ.ടി.സി പെൻഷൻ തുക പൂർണമായും നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ തുക പൂർണമായും നൽകും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെ.എസ്.ആർ.ടി.സിയിൽ വരവിനേക്കാൾ ചിലവാണ് കൂടുതൽ. 2017-18ലെ സഞ്ചിത നഷ്ടം 7966 കോടിയാണ്. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി വരുന്നു. ഡീസൽ വില വർധന കാരണം 10 കോടിയുടെ അധിക ചിലവ്. പ്രഖ്യാപിച്ച തുക നൽകാനോ ചുരുങ്ങിയ തുകക്ക് വായ്പ ലഭ്യമാക്കാനോ മുൻ സർക്കാർ തയാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി. 

വായ്പാ തിരിച്ചടവിൽ പ്രതിമാസം 60 കോടി കുറവുണ്ടാകും. ബാങ്ക് കൺസോഷ്യത്തിൽ നിന്ന് വായ്പ ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു. പെൻഷൻ ബാധ്യത പരിഹരിക്കാൻ സർക്കാർ നടപടി ഉണ്ടാകും. പെൻഷൻ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയെന്ന വാർത്ത ശരിയല്ലെന്നും മുഖ്യംമന്ത്രി നിയമസഭയെ അറിയിച്ചു. 

കെ.എസ്.ആർ.ടി.സിയുടെ സ്ഥാവരജംഗമ വസ്തുക്കൾ വിൽക്കണമെന്നാണ് ശുശീൽ ഖന്ന പറയുന്നതെന്ന് കോൺഗ്രസ് എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Tags:    
News Summary - KSRTC Employees Pension says Kerala CM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.