കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് അപകടം: ദുരൂഹതയുണ്ടെന്ന സംശയമുയർത്തി ഗതാഗത മന്ത്രിയും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് മന്ത്രി ആന്റണി രാജു. അപകടം മനപൂര്‍വമാണെന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.

കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ നേരത്തേ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ഏത് പുതിയ ബസ് ഇറക്കിയാലും അത് അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇതിനു പിന്നിൽ സ്വകാര്യ ബസ് ലോബിക്ക് പങ്കുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തെക്കുറിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ഇന്നലെ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ബസിന്റെ മുൻഭാഗത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്കില്ല. പകരം കെ.എസ്.ആർ.ടി.സി മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. പിന്നീട് മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് രണ്ടാമത്തെ അപകടമുണ്ടായി. സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

Tags:    
News Summary - KSRTC K-Swift accident: Transport Minister also suspects private bus lobby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.