തിരുവനന്തപുരം: പെൻഷൻ ആനൂകൂല്യങ്ങൾ നൽകാൻ ട്രഷറി അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ 47 കോടി ഒന്നും പറയാതെ ധനവകുപ്പ് എടുത്തു. ഇതോടെ േജാലി ചെയ്യുന്നവർക്ക് മാത്രമല്ല, പെൻഷനാകുന്നവർക്കും അർഹമായ ആനുകൂല്യങ്ങൾ വിദൂരത്ത്. കെ.എസ്.ആർ.ടി.സിക്ക് ധനവകുപ്പ് നിരവധി സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ടെന്നും ഇൗ തുകയിൽ 47 കോടി വരവ് വെക്കുകയാണെന്നുമാണ് ധനവകുപ്പിെൻറ മറുപടി. ഫലത്തിൽ പെൻഷനാകുന്നവർക്കും പലഘട്ടങ്ങളിൽ ആനുകൂല്യങ്ങൾ നൽകേണ്ട നിസ്സഹായാവസ്ഥയിലാണ് മാനേജ്മെൻറ്.
ഗ്രാറ്റ്വിറ്റി, പി.എഫ്, ലീവ് സറണ്ടർ, ഇൻഷുറൻസ് എന്നിവയാണ് പ്രധാനപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ. സാമ്പത്തികപ്രതിസന്ധിയിൽ ഇവ സമയത്ത് നൽകാനാവാത്ത സാഹചര്യമുണ്ടാവുകയും പെൻഷനായവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം പ്രതിദിന ശമ്പളത്തിൽ നിന്ന് 10 ശതമാനം വീതം മാറ്റിവെച്ച് സ്വരുക്കൂട്ടിയതാണ് 47 കോടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് ഇത് സൂക്ഷിച്ചിരുന്നത്.
ഏപ്രിൽ-േമയ്-ജൂൺ മാസങ്ങളിലാണ് കൂടുതൽ പേർ പെൻഷനാകുന്നത്. ഗ്രാറ്റ്വിറ്റിയാണ് പെൻഷൻ ആനൂകൂല്യങ്ങളിൽ പ്രധാനം. അക്കൗണ്ടിൽനിന്ന് തുക ഒന്നായി ഇല്ലാതായതോടെ ഗ്രാറ്റ്വിറ്റി ഉൾപ്പെടെ പല ഘട്ടങ്ങളിൽ നൽകേണ്ടി വരുന്ന സ്ഥിതിയാണ്. ഇൗ തുകയാകെട്ട പ്രതിദിന കലക്ഷനിൽ നിന്നാണ് കണ്ടെത്തേണ്ടതും. പ്രതിമാസ വായ്പയടവും ഇന്ധനെച്ചലവും സ്പെയർപാർട്സ് ചെലവും ശമ്പള വിഹിതവും കൂടി കഴിയുേമ്പാൾ പ്രതിദിന കലക്ഷൻ മതിയാവാതെ വരും.
തുക തിരികെ നൽകണമെന്ന് ധനവകുപ്പിന് പലവട്ടം കത്ത് നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. പെൻഷൻ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് 40 ഒാളം കേസാണ് കെ.എസ്.ആർ.ടി.സിക്കെതിരെയുള്ളത്. നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കിൽ ധനവകുപ്പ് കനിയണമെന്നണ് ഗതാഗതവകുപ്പിെൻറ നിലപാട്. ഇത് സംബന്ധിച്ച് ഗതാഗതമന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.