കാട്ടാക്കട: കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രാ ക്ലേശം രൂക്ഷമായി. കാട്ടാക്കട ഡിപ്പോയില്‍ നിന്ന് സർവീസ് നടത്തുന്ന മിക്ക ബസുകളും വെട്ടികുറച്ചതോടെയാണ് യാത്രാദുരിതം വർധിച്ചത്. നെയ്യാറ്റിന്‍കര, ഊരൂട്ടമ്പലം വഴി തിരുവനന്തപുരം, ബാലരാമപുരം വഴി വിഴിഞ്ഞം, കോട്ടൂര്‍, ആര്യനാട്, അമ്പൂരി പ്രദേശങ്ങളിലേക്ക് പോകുന്ന സര്വീസുകളാണഅ ഇപ്പോള്‍ ക്യത്യതയില്ലാതെ വന്നിരിക്കുന്നത്.
രാവിലെ എട്ടിന് നെയ്യാറ്റിന്‍കര വഴി പൂവാര്‍ ഭാഗത്തേക്ക് പോകുന്ന ബസുകളാണ് തൂങ്ങാംപാറ, മാറനല്ലൂര്‍, വണ്ടന്നൂര്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത്. ഇപ്പോള്‍ രാവിലെ പുറപ്പെടേണ്ട ബസ് പലപ്പോഴും കാണാറില്ലന്നാണ് പരാതി. 8.30ന് കാട്ടാക്കട നിന്ന് പുറപ്പെടുന്ന ബസ് തിരക്കായത് കാരണം പല സ്ഥലങ്ങളിലും നിര്‍ത്താതെയാണ് പോകുന്നത്. ഇത് കാരണം വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും അധ്യയനം മുടക്കേണ്ടതായും വരുന്നു. ഊരൂട്ടമ്പലം വഴി തിരുവന്തപുരം ഭാഗത്തേക്ക് രാവിലെ എട്ടിനും, ഒമ്പതിനുമിടയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും ഒന്നായി കുറയുന്നുവെന്നാണ് പരാതി. നഗരത്തിലെ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. കാട്ടാക്കട ഭാഗത്ത് നിന്ന് 8.30ന് ശേഷം വരുന്ന ബസിലാണ് ഊരൂട്ടമ്പലം, മാറനല്ലൂര്‍ പ്രദേശത്തുള്ള യാത്രക്കാര്‍ക്ക് പോകാന്‍ കഴിയുന്നത്. രാവിലെയുള്ള തിരക്കില്‍പ്പെട്ട് ലക്ഷ്യസ്ഥാനത്ത് വൈകിയെത്താന് മാത്രമേ കഴിയുന്നുള്ളു.
ബാലരാമപുരം വഴി വിഴിഞ്ഞം ഭാഗത്തേക്ക് രാവിലെ എട്ടിന് ശേഷം രണ്ട് സര്‍വീസുകള്‍ ഉണ്ടെങ്കിലും തിരക്ക് കാരണം പലയിടത്തും സ്റ്റോപ്പുകള്‍ മാറ്റിയാണ് നിര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.