antony raju

വനിതകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ കെ.എസ്.ആർ.ടി.സി ജോലി തരാമെന്ന് ഗതാഗത മന്ത്രി

വാഴൂർ (കോട്ടയം): വനിതകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ ജോലി തരാൻ കെ.എസ്.ആർ.ടി.സി തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ‘സ്വിഫ്റ്റ്’ ബസുകളിൽ വനിതകൾക്ക് ഡ്രൈവർമാരാവാൻ അവസരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി​. ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വനിതകൾക്കുള്ള ലൈസൻസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലൈറ്റ് മോട്ടോഴ്സ് വെഹിക്കിൾ ലൈസൻസുള്ളവർക്കും അപേക്ഷിക്കാം. കാറിൽ ഓടിച്ചു പാസായവർക്ക് കെ.എസ്.ആർ.ടി.സിയുടെ ബസിൽ പരിശീലനം നൽകും. തുടർന്ന് ഹെവി ലൈസൻസ് എടുക്കുന്നവരെ ‘സ്വിഫ്റ്റ്’ ബസുകളിൽ ഡ്രൈവർമാരാക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്​ലെറ്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. ഒന്നര വർഷം മുമ്പ്​ ആരംഭിച്ച ഈ പദ്ധതിയിൽ ഇപ്പോൾ 14 ഔട്ട്​ലെറ്റുകളാണ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷ​ന്‍റെ ഏറ്റവും വലിയ ഡീലറായി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരിൽ പുതിയ ഔട്ട്​ലെറ്റ്​​ ഉടൻ തുറക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ പൊൻകുന്നത്തെ യാത്രാ ഫ്യൂവൽസ് ഉദ്ഘാടനം ചെയത് മന്ത്രി പറഞ്ഞു.

Tags:    
News Summary - KSRTC will give jobs to women if they are willing to drive buses -Minister Antony Raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.