തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിയ കേസിലെ ഒന്നാംപ്രതി ശി വ രഞ്ജിത്തിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയതിെൻറ ഉത്തരവാദിത്ത ത്തിൽനിന്ന് മുൻ വൈസ്ചാൻസലർക്കും സിൻഡിക്കേറ്റിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ഉ ന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ.
2015-16 കാലത്ത് നൽകിയ ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. സ്വാഭാവികമായും അന്നത്തെ വൈസ്ചാൻസലറും സിൻഡിക്കേറ്റും അന്വേഷണ പരിധിയിൽ വരണം. സംഭവത്തിെൻറ ഉത്തരവാദിത്തം ഇപ്പോഴത്തെ വൈസ്ചാൻസലർക്കോ നിലവിെല സിൻഡിക്കേറ്റിനോ അല്ല -മന്ത്രി പറഞ്ഞു.
ഉത്തരക്കടലാസുകൾ സംബന്ധിച്ച് കോളജ്തലത്തിൽ ഇൻവിജിലേറ്റർക്കും പരീക്ഷാ ചുമതലയുള്ള അധ്യാപകനും പ്രിൻസിപ്പലിനുമാണ് ഉത്തരവാദിത്തം. യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള അഡീഷനൽ ഡയറക്ടർ ഡോ. കെ.കെ. സുമ റിപ്പോർട്ട് നൽകിയതായും അത് പരിശോധിച്ച് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കണ്ടെടുത്തത് ഉത്തരക്കടലാസ് അല്ലെന്നും വെള്ളപേപ്പർ ആണെന്നുമുള്ള എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവെൻറ പ്രസ്താവന അന്വേഷണത്തെ ബാധിക്കില്ല. കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കേണ്ട ബാധ്യത സർവകലാശാലക്കുണ്ട്. പരീക്ഷ ഹാളുകളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നത് അടുത്ത പരീക്ഷകൾക്ക് മുമ്പ് ഉറപ്പുവരുത്താൻ ശ്രമിക്കും- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.