കോഴിക്കോട്: ഒന്നിനുപിറകെ ഒന്നായി തെളിവുകൾ സഹിതം ആരോപണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ക െ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
സർവകലാശാലകളുടെ അക്കാദമിക കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്ന മന്ത്രി കേരളത്തിെൻറ വിദ്യാഭ്യാസ മേഖലയെയും വിദ്യാർഥികളുടെ ഭാവിയും തകർക്കുകയാണ്. ഓരോദിവസവും പുതിയ തെളിവുകൾ മന്ത്രിക്കെതിരെ വന്നുകൊണ്ടിരിക്കുന്നു. ധാർമികത അൽപമെങ്കിലുമുണ്ടെങ്കിൽ നേരേത്ത ബന്ധുനിയമനം വിവാദമായ സമയത്ത് ജലീൽ രാജിവെക്കേണ്ടതായിരുന്നു. ജലീൽ സ്വയം രാജിവെച്ച് പോകുമെന്ന പ്രതീക്ഷ ജനങ്ങൾക്കില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം -കെ.പി.എ. മജീദ് പറഞ്ഞു.
നിയമം പാലിച്ചും സ്വജനപക്ഷപാതം ഇല്ലാതെയും ഭരിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് നിയമം ലംഘിക്കുമെന്ന് വിളിച്ചുപറയുകയും സ്വജനപക്ഷപാതം ആവർത്തിക്കുകയും ചെയ്യുന്നത്. ഈ ധിക്കാരം വെച്ചുപൊറുപ്പിക്കാനാവില്ല. മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ സമരങ്ങൾക്ക് മുസ്‌ലിം ലീഗ് എല്ലാ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.