കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിെൻറ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ മൈനോറിറ്റി ഡവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീലും ജനറൽ മാനേജറും രാജിെവക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിതായി ഇരുവരും പറഞ്ഞു.സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരായ ബന്ധുവിന് 2013 ജൂൺ 29ന് ഇറങ്ങിയ സർക്കാർ വിജ്ഞാപനപ്രകാരം ഈ തസ്തികയിലേക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നാണ് യൂത്ത്ലീഗ് ആരോപണം.
2016 ആഗസ്റ്റ് 18ന് ബന്ധുവിനുവേണ്ടി അദ്ദേഹത്തിെൻറ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ഇതനുസരിച്ച് അപേക്ഷ ക്ഷണിച്ച് ഇൻറർവ്യൂ നടത്തിയെങ്കിലും മന്ത്രി ജയരാജെൻറ ബന്ധുനിയമനം വിവാദമായ സാഹചര്യത്തിൽ ജലീലിെൻറ ബന്ധു ഇൻറർവ്യൂവിൽ പങ്കെടുത്തില്ല. എന്നിട്ടും, 2018 ഒക്ടോബർ എട്ടിന് പൊതുഭരണ വകുപ്പ് ഉത്തരവു പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇൻറർവ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രിബന്ധുവിന് നേരിട്ട് നിയമനം നൽകിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.