കൊച്ചി: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ നിയമനം സംബന്ധിച്ച രേഖകൾ മന്ത്രി കെ.ടി. ജലീലിെൻറ ഒാഫിസിൽ ലഭ്യമല്ല. നിയമനം വിവാദമായപ്പോൾ നടപടി സുതാര്യമാണെന്നും വിവരാവകാശ അപേക്ഷ നൽകിയാൽ ഒാഫിസിൽനിന്ന് രേഖകൾ ആർക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് ഡി.ബി. ബിനുവിനാണ് രേഖകൾ ലഭ്യമല്ലെന്ന മറുപടി ലഭിച്ചത്. എന്നാൽ, മറുപടി നൽകിയ ദിവസം രേഖകൾ മന്ത്രിയുടെ ഒാഫിസിൽ ഉെണ്ടന്ന് ഫയൽ ട്രാക്കിങ് സംവിധാനത്തിലൂടെ കണ്ടെത്തുകയും ചെയ്തു.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ്, വിവാദ ബന്ധുനിയമനം സംബന്ധിച്ച ഫയൽ കുറിപ്പും കത്തിടപാടുമടക്കം രേഖകൾ, വിവാദ നിയമനത്തിെൻറ വിജ്ഞാപനങ്ങൾ, പത്രപരസ്യം, ഉദ്യോഗാർഥികളുടെ അപേക്ഷകൾ, യോഗ്യത രേഖകളുടെ പകർപ്പ്, ഇൻറർവ്യൂവിന് നൽകിയ മാർക്ക് വിശദാംശങ്ങൾ, നിയമോപദേശ രേഖകൾ, വിജിലൻസ് ക്ലിയറൻസ് രേഖകൾ എന്നിവയുടെ പകർപ്പാണ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടത്.
രേഖകൾ ലഭ്യമല്ലെന്നും സെക്രേട്ടറിയറ്റിലെ പൊതുഭരണ ന്യൂനപക്ഷ ക്ഷേമവകുപ്പിനെയും ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനെയും സമീപിക്കാനുമായിരുന്നു മന്ത്രിയുടെ ഒാഫിസിെൻറ നിർദേശം. എന്നാൽ, ഇൗ മറുപടി നൽകിയ കഴിഞ്ഞ 15ന് രേഖകൾ മന്ത്രിയുടെ ഒാഫിസിലുള്ളതായി ഫയൽ ട്രാക്കിങ് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞതായി ഡി.ബി. ബിനു പറയുന്നു. മന്ത്രിയുടെ ഒാഫിസിെൻറ നടപടി നിയമസഭ സമ്മേളനത്തിെൻറ പശ്ചാത്തലത്തിൽ തെളിവുകൾ പുറത്തുവരുന്നത് തടയാനുള്ള തന്ത്രമാണെന്നും സംസ്ഥാന വിവരാവകാശ കമീഷനെ സമീപിക്കുമെന്നും ഡി.ബി. ബിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.