തിരുവനന്തപുരം: കെ.ടി. ജലീലിെൻറ ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും തുല്യ പങ്കാളിത്തമുള്ളതിനാല്‍, ധാർമികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവും രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ കുരുക്കില്‍നിന്ന് രക്ഷപ്പെടുത്താന്‍ എ.ജിയില്‍നിന്ന് നിയമോപദേശം എഴുതിവാങ്ങി റിട്ടുമായി ഹൈകോടതിയില്‍ പോകാനുള്ള സര്‍ക്കാറിെൻറ നീക്കം അപഹാസ്യമാണ്. ഒരുവശത്ത് ധാർമികത പ്രസംഗിക്കുകയും മറുവശത്ത് ധാർമികതയെ തകിടംമറിക്കാനുള്ള നീക്കം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി ജലീലിെൻറ ഉറ്റബന്ധുവിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള ഫയലില്‍ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണ്.
നിയമനത്തില്‍ ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുെണ്ടന്ന് വ്യക്തമാണ്. ഈ വഴിവിട്ട നിയമനത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. അതിനാല്‍ കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെക്കണം. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കാവല്‍ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിച്ച് കോടതിയില്‍ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാർമികതയും അൽപമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.