കെ.ടി.എക്സ് രാജ്യാന്തര ടെക് ​ പ്രദർശനം ഇന്നുമുതൽ

കോഴിക്കോട്: ഐ.ടി മേഖലയിൽ മലബാറിന്റെ വിശാലമായ സാധ്യതകൾക്ക് വഴിതെളിച്ച് കേരള ടെക്നോളജി എക്സ്​പോ (കെ.ടി.എക്സ് 2024) വ്യാഴാഴ്ച മുതൽ കോഴിക്കോട്ട് അരങ്ങേറും. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെയാണ് പ്രദർശനം നടക്കുക. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ടെക്നോളജി പ്രദർശനങ്ങളും വർക്ക് ഷോപ്പുകളും സ്റ്റാളുകളുമടക്കം നിരവധി വിഭവങ്ങളാണ് എക്സ്​പോയിൽ കാത്തിരിക്കുന്നത്. രാജ്യത്തെ മുൻനിര ഐ.ടി കേന്ദ്രമായി കോഴിക്കോടിനെ ഉയർത്തിക്കൊണ്ടുവരുക എന്നതാണ് എക്സ്​പോയുടെ പ്രധാന ലക്ഷ്യം.

ആ​ഗോ​ള ബി​സി​ന​സ് ഭൂ​പ​ട​ത്തി​ൽ ജില്ലക്ക് ത​ന്ത്ര​പ​ര​മാ​യ സ്ഥാ​നം ഉ​റ​പ്പിക്കാൻകൂടി ഈ പ്രദർശനം സഹായകമാവും. പ്ര​മു​ഖ വ്യ​വ​സാ​യ, അ​ക്കാ​ദ​മി​ക്, ഗ​വ​ൺ​മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നി​ച്ച് രൂ​പ​വ​ത്ക​രി​ച്ച കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് (CITI) സൊ​സൈറ്റിയുടെ നേതൃത്വത്തിലാണ് ടെക്നോളജി എക്സ്​പോ നടക്കുന്നത്.

എ.ഐ, വി.ആർ സാ​ങ്കേതിക വിദ്യകളിൽ കഴിവു തെളിയിച്ച ടെക് കമ്പനികളെ പ്രതിനിധാനംചെയ്യുന്ന 200ൽ അധികം സ്റ്റാളുകൾ പ്രദർശനത്തിന്റെ ഭാഗമാവും. ഇതുകൂടാതെ, ആഗോള കമ്പനികളിലെ മുൻനിര ടെക് വ്യവസായ പ്രമുഖർ ഉൾപ്പെടെ നൂറിലധികം ഇൻഫ്ലുവൻസർമാരുടെ സെഷനുകൾ, ടെക് വർക് ഷോപ്പുകൾ തുടങ്ങിയവയും എക്സ്​പോയുടെ ഭാഗമായി നടക്കും. മിഡിൽ ഈസ്റ്റിൽനിന്നടക്കമുള്ള ആറായിരത്തിലധികം ഡെലിഗേറ്റുകളും പ്രഫഷനലുകളുമാണ് എക്സ്​പോയിൽ പ​ങ്കെടുക്കുക. വ്യവസായ പ്രഫഷനലുകൾ, ഇൻഫ്ലുവൻസേഴ്സ്, വിദ്യാർഥികൾ, ഇന്നവേറ്റിവ് തി​ങ്കേഴ്സ്, സ്റ്റാർട്ടപ്പുകൾ, ടെക് എന്റർപ്രണേഴ്സ്, ഗവേഷകർ, അക്കാദമിക സ്ഥാപനങ്ങൾ തുടങ്ങി സാ​ങ്കേതിക മേഖലയുടെ ഭാഗമാകുന്നവർക്ക് വലിയ അവസരമാണ് കെ.ടി.എക്സ് എക്സ്പോ ഒരുക്കുന്നത്. ടെക്നോളജി മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രദർശനത്തിനും വർക്ക് ഷോപ്പുകൾക്കും ഇവിടെ പ്രത്യേക അവസരമുണ്ടാകും. മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് നടത്തുന്ന ടെക് പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ചുവടുറപ്പിക്കാനുള്ള അവസരംകൂടിയാകും കെ.ടി.എക്സ് എക്സ്​പോയിലൂടെ സാധ്യമാവുക.

Tags:    
News Summary - KTX International Tech Exhibition from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.