കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടിയിൽ സ്ത്രീകൾ നായ്ക്കളെ പിടികൂടുന്നു

തെരുവുനാ‍യ്ക്കളെ പിടിക്കാൻ കുടുംബശ്രീ

കൊല്ലം: നഗരത്തിലെ തെരുവുനായ് ശല്യമകറ്റാൻ തീവ്രയത്ന നടപടി ആരംഭിച്ചു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നായ്പിടിത്ത പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ മിഷൻ പ്രത്യേക കേന്ദ്രം ഉടൻ സജ്ജമാക്കും. വെറ്ററിനറി സർജൻമാരെയും കുടുംബശ്രീയിൽനിന്ന്​ ഡോഗ് ഹാൻഡ്​ലർമാരെയും നിയമിച്ചിട്ടുണ്ട്. ഒരു മാസം നീളുന്ന തീവ്രയത്ന പരിപാടിയിലൂടെ നായ് ശല്യം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ​െറസിഡൻറ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.

പരിശീലനം കുടുംബശ്രീ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫിസർ ഡോ.എ.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ ആദിച്ചനല്ലൂർ പഞ്ചായത്തംഗം രേഖ എസ്.ചന്ദ്രൻ ജില്ല മിഷൻ കോഓഡിനേറ്റർ എ.ജി. സന്തോഷ് പ്രോഗ്രാം ഓഫിസർമാരായ ശ്യാം ജി.നായർ, രതീഷ്, ഡോ.കെ.എസ്. സിന്ധു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.