കു​മാ​ര​ൻ വ​ള​വ​നെ

സവർണ കോട്ടകൾ തകർന്നടിയും -കുമാരൻ വളവനെ

തൃ​ശൂ​ർ: സി​നി​മ​യി​ലെ​യും തി​യ​റ്റ​റി​ലെ​യും സ​വ​ർ​ണ​ത തീ​ർ​ക്കു​ന്ന മു​ഖ്യ​ധാ​ര കോ​ട്ട​ക​ൾ ത​ക​ർ​ന്ന​ടി​യു​ന്ന കാ​ലം അ​തി​വി​ദൂ​ര​മ​ല്ലെ​ന്ന് പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ കു​മാ​ര​ൻ വ​ള​വ​നെ. ഇ​റ്റ്ഫോ​ക്കി​​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പോ​ണ്ടി​​ച്ചേ​രി ഇ​ന്ത്യ​ൻ ഓ​സ്ട്രം തി​യ​റ്റ​റി​ന്റെ ‘ഫ്ല​യി​ങ് ചാ​രി​യ​റ്റ്’ നാ​ട​ക​ത്തി​ന്റെ സം​വി​ധാ​യ​ക​നാ​ണ് ഫ്ര​ഞ്ച്-​ഇ​ന്ത്യ​ൻ നാ​ട​ക വേ​രു​ക​ളു​ള്ള ഇ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ലും തി​യ​റ്റ​റി​ലും സ​വ​ർ​ണ​ത​യു​ടെ അ​ധി​കാ​ര​വും ദൃ​ശ്യ​ത​യു​മാ​ണു​ള്ള​ത്. ഇ​പ്പോ​ഴു​ള്ള ഒ.​ടി.​ടി ത​രം​ഗ​വും ബ​ഹ​ള​ങ്ങ​ളു​മ​ട​ങ്ങി ഒ​രു​നാ​ൾ നി​ശ​ബ്ദ​ത​യു​ടെ മ​റ​നീ​ക്കി പു​തി​യ ക​ഥ​ക​ൾ പു​റ​ത്തു​വ​രും. ജ​നം അ​തു​തേ​ടും.

മു​ഖ്യ​ധാ​ര ഇ​വ​ക്കാ​യി വ​ഴി​മാ​റും. പ​തി​യെ ആ​യി​രി​ക്കും മാ​റ്റ​മെ​ന്ന് മാ​ത്രം. ഇ​പ്പോ​ൾ ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ൽ പോ​ലും ശു​ഭോ​ദ​ർ​ക്ക​മാ​യ ചെ​റു​ച​ല​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്.

ച​രി​ത്രം എ​പ്പോ​ഴും ശ​ക്ത​രാ​യ​വ​രു​​ടെ കൂ​ടെ​യാ​ണ്. ആ ​ച​രി​ത്ര​ത്തോ​ടൊ​പ്പം കീ​ഴാ​ള​രു​ടെ ച​രി​ത്ര​വും എ​ഴു​ത​പ്പെ​ട​ണം. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പോ​ലെ ച​രി​ത്രം തി​രു​ത്തി​ക്കു​ക അ​ല്ല വേ​ണ്ട​ത്. അ​രി​കു​വ​ത്ക​രി​ക്കു​ന്ന​വ​രു​ടെ ശ​ബ്ദ​മാ​ണ് എ​തി​ർ​സ്വ​ര​ങ്ങ​ളാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. അ​വ​യെ വി​മ​ർ​ശ​ന​മാ​യി കാ​ണു​ന്ന സ​മീ​പ​നം ശ​രി​യ​ല്ല. അ​വ​രു​ടെ ശ​ബ്ദം​കൂ​ടി ഉ​ൾ​ച്ചേ​ർ​ക്കാ​നു​ള്ള സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ഈ ​ച​രി​ത്ര​ഘ​ട്ട​ത്തി​ൽ ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം തി​യ​റ്റ​റി​നാ​ണ്.

അ​ധി​കാ​ര​വും ശ​ക്തി​യു​മു​ള്ള ഉ​ന്ന​ത കു​ല​ജാ​ത​രാ​ണ് ഇ​പ്പോ​ൾ ച​രി​ത്രം എ​ന്താ​ണെ​ന്ന് തീ​രു​മാ​നി​ക്കു​ക. ക​ല​യു​ടെ സൗ​ന്ദ​ര്യ​ബോ​ധ​വും അ​വ​ർ നി​ശ്ച​യി​ക്കും. ചി​ല ക​ല​ക​ൾ കൈ​യ​ട​ക്കി​വെ​ക്കും. പ​ക്ഷേ, കീ​ഴാ​ള​രു​ടെ ക​ല വീ​ണ്ടും ഉ​യി​ർ​ക്കും. ക​ല​യി​ലും സി​നി​മ​യി​ലും ഇ​പ്പോ​ഴും ജാ​ത്യാ​ധി​പ​ത്യം പ്ര​ക​ട​മാ​ണ്. ജ​ന​സം​ഖ്യ​യി​ൽ വെ​റും 12 ശ​ത​മാ​നം മാ​ത്ര​മു​ള്ള ദ​ലി​തു​ക​ളു​ടെ എ​ത്ര ക​ഥ​ക​ൾ തി​യ​റ്റ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ത്ര ദ​ലി​ത് സം​വി​ധാ​യ​ക​രു​ണ്ട്. സ്ത്രീ​പ്രാ​തി​നി​ധ്യ​വും ഏ​ട്ടി​ൽ​ത​ന്നെ. ഇ​റ്റ്ഫോ​ക്കി​ൽ ത​ന്നെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ്ത്രീ​പ്രാ​തി​നി​ധ്യ​​മ​ല്ലേ സം​വി​ധാ​യ​ക​രി​ൽ ഉ​ള്ളൂ. എ​വി​ടെ​യോ വാ​തി​ലു​ക​ൾ അ​ട​യു​ന്നു​ണ്ട്.വം പാ​ഠ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Kumaran Valavane about upper castism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.