തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ അത് പാര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെൻകുമാറാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ജനസംഖ്യ വിസ്ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലേക്കാണ് പോകുന്നത്. സെൻകുമാർ പറഞ്ഞ കാര്യങ്ങൾ വസ്തുനിഷ്ഠമാണ്. ദീർഘകാലം പൊലീസ് സേനയിൽ പ്രവർത്തിച്ച അനുഭവ പരിചയത്തിെൻറയും അറിവിെൻറയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്. അങ്ങനൊരു വ്യക്തി പറഞ്ഞ കാര്യങ്ങൾ ലാഘവബുദ്ധിയോടെ തള്ളികളയാനാവില്ല. െസൻകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം പറഞ്ഞു.
ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബി.ജെ.പിയിലേക്കെത്തുമെന്നുമാണ് ശ്രീധരൻപിള്ള പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.