ബിബിന് പൊലീസ് സുരക്ഷയൊരുക്കിയില്ല; കൊലക്ക് പിന്നിൽ തീവ്രവാദ സംഘടന -കുമ്മനം

പുറത്തൂർ: ആർ.എസ്.എസ് പ്രവർത്തകൻ ആലത്തിയൂർ കുണ്ടിൽ ബിബിൻ കൊല്ലപ്പെടാൻ കാരണം പൊലീസി​​െൻറ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. ജാമ്യത്തിലിറങ്ങിയ ബിബിനെ വധിക്കുമെന്ന വ്യക്തമായ സൂചന ലഭിച്ചിട്ടും സുരക്ഷയൊരുക്കിയില്ലെന്ന് ബിബി​​െൻറ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു. 

കൊലപാതകത്തിന്റെ ഉത്തരവാദിത്വം പോലീസിനാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടും പോലീസ് കുറ്റകരമായ അനാസ്ഥ തുടരുകയായിരുന്നു. കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം. മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സ്വന്തം മണ്ഡലം കൊലക്കളമാകുന്നതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം പറഞ്ഞു.

വിപിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കേസില്‍ പ്രതിയായതുകൊണ്ട് കൊല ചെയ്യപ്പെടണമെന്ന് പറയുന്നതില്‍ ന്യായമില്ല. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. മുമ്പ് നിരവധി കേസുകളില്‍ കുറ്റകരമായ അനാസ്ഥ കാണിച്ച ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രനാണ് വിപിന്‍ കൊലക്കേസും അന്വേഷിക്കുന്നത്. അദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗസ്​റ്റ്​ 31ന് ചേർത്തലയിൽ ചേരുന്ന എൻ.ഡി.എ. സംസ്ഥാന സമിതി ചർച്ച ചെയ്യും. കേരള കോൺഗ്രസ് നേതാക്കളായ പി.സി. തോമസ്, അഹമ്മദ് തോട്ടത്തിൽ, സുരേഷ് ബാബു, അങ്കമാലി ബാബു, മെഹബൂബ്, ആർ.എസ്.എസ് സംസ്ഥാന നേതാവ് കെ. കൃഷ്ണൻകുട്ടി, ബി.െജ.പി സംസ്ഥാന സമിതി അംഗം വി. ഉണ്ണികൃഷ്ണൻ മാസ്​റ്റർ, ജില്ല പ്രസിഡൻറ്​ കെ. രാമചന്ദ്രൻ, മനോജ് പാറശ്ശേരി, പ്രദീപ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - kummanam rajasekharan against police on bibin murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.