കശാപ്പ് നിരോധന വാർത്ത വളച്ചൊടിച്ചെന്ന്​ കുമ്മനം

തിരുവനന്തപുരം: കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാർ വിജ്ഞാപനം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്ന മൃഗങ്ങളെ കൊല്ലരുതെന്ന് മാത്രമാണ് ഉത്തരവിലുള്ളത്. ആഹാരത്തിനായി മൃഗങ്ങളെ വളർത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങൾ ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇത് മറച്ചുവെച്ച് രാഷ്​ട്രീയലക്ഷ്യത്തോടെ രാജ്യത്ത് കശാപ്പ് നിരോധിച്ചെന്ന്​ മാധ്യമങ്ങൾ തെറ്റായപ്രചാരണം നടത്തുകയാണ്. ഇത്​ മാധ്യമധർമത്തിന് നിരക്കാത്ത പ്രവർത്തനമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. സത്യം മനസ്സിലാക്കാതെയാണ് മന്ത്രിമാരും രാഷ്​ട്രീയ നേതാക്കളും വിഷയത്തിൽ പ്രതികരിച്ചത്. കെ.പി.സി.സി അധ്യക്ഷനാകട്ടെ ഇത് റമദാൻ മാസത്തെ അട്ടിമറിക്കാനാണെന്ന് ആരോപിച്ചു. ജമ്മു^കശ്മീർ അടക്കം 20 സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയൽ നിയമം അനുസരിച്ചാണ് കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഉത്തരവി‍​​െൻറ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്. രാജ്യത്തി‍​​െൻറ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഭരണകൂടത്തി‍​​െൻറ കടമയാണ്.

കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തി‍​​െൻറ കാര്‍ഷികമേഖലയെ ബാധിക്കുന്ന പ്രശ്നമാണ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷികചന്തകളാണ്. ഇവിടംവഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവി‍​​െൻറ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.  

Tags:    
News Summary - Kummanam Rajasekharan on beefban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.