തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അക്രമസംഘങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിലൂടെ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. 27ാം തീയതി അക്രമികൾ തിരുവനന്തപുരത്ത് അഴിഞ്ഞാടിയപ്പോൾ കേരളത്തിൻെറ മുഖ്യൻ എവിടെയായിരുന്നു. കണ്ണൂരിൽ പരീക്ഷിച്ച് പരാജയപ്പെട്ടത് തിരുവനന്തപുരത്ത് നടപ്പാക്കുകയാണ് സി.പി.എം ഇപ്പോൾ. കാരായിമാരും ജയരാജന്മാരും തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ആർ.എസ്.എസ് ബസ്തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് കൊണ്ടാണ് കേരളത്തിൽ ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായിയോട് ചോദിച്ചതായി കുമ്മനം വ്യക്തമാക്കി. കേന്ദ്രത്തിൻെറ ഉത്കണ്ഠ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ രാജ്നാഥ് സിങ് സംതൃപ്തി പ്രകടിപ്പിച്ചു എന്ന തരത്തിൽ പിണറായി കള്ളപ്രചാരണം അഴിച്ചുവിടുകയാണ് ചെയ്തത്. കോടിയേരി ബാലകൃഷ്ണനും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. പ്രതികൾ കോൺഗ്രസുകാർ ആണെന്നാണ് സി.പി.എം പറയുന്നത്. ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇങ്ങനെ പെരുമാറരുതെന്നും കുമ്മനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.