തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോർട്ട് തങ്ങളുടേതല്ലെന്ന് ബി.ജെ.പി അന്വേഷണ കമീഷൻ അംഗങ്ങൾ. എന്നാൽ, മെഡിക്കൽ കോളജ് അനുമതി വിഷയത്തിൽ 5.6 കോടിയുടെ ഇടപാട് നടെന്നന്നും അവർ വിജിലൻസിന് മുമ്പാകെ മൊഴിനൽകി. കോഴവിവാദം സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലൻസിന് മുമ്പാകെ നൽകിയ മൊഴിയിലാണ് റിപ്പോർട്ട് സംബന്ധിച്ച ആരോപണങ്ങളിൽനിന്ന് ബി.ജെ.പി അന്വേഷണ കമീഷന് അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറും മലക്കംമറിഞ്ഞത്. മെഡിക്കൽ കോളജ് കോഴ വിവാദം സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
കണ്ടെത്തലുകള്‍ ഇരുവരും കുമ്മനം രാജശേഖരന് ഇ-മെയില്‍ അയക്കുകയായിരുന്നു. എന്നാൽ അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ബോധ്യപ്പെട്ടെന്ന് ഇരുവരും വിജിലന്‍സിനോട് സമ്മതിച്ചു.സംഘടനയില്‍നിന്ന് പുറത്താക്കിയ ആർ.എസ്. വിനോദും വർക്കല എസ്.ആർ മെഡിക്കൽ കോളജ് ഉടമ ആർ. ഷാജിയും ഇടനിലക്കാരനായ സതീഷ് നായരും തമ്മില്‍ 5.6 കോടി രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇക്കാര്യം കാണിച്ച് ഒരു കരട് റിപ്പോര്‍ട്ട് തയാറാക്കി പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇ-മെയില്‍ സന്ദേശം അയച്ചിരുെന്നന്നും അവര്‍ മൊഴിനല്‍കി.
എന്നാല്‍ ഈ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിെച്ചന്ന് തങ്ങള്‍ക്കറിയില്ലെന്ന് ഇരുവരും മൊഴിനല്‍കി. എന്നാൽ തങ്ങൾ തയാറാക്കിയ റിപ്പോർട്ട് ഇരുവരും വിജിലൻസിന് കൈമാറിയിട്ടില്ല.
അന്വേഷണ റിപ്പോർട്ട് എന്ന പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിേപ്പാർട്ട് തങ്ങൾ തയാറാക്കിയതല്ല. മെഡിക്കല്‍ കോഴ ആരോപണത്തില്‍ പണമിടപാട് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ ബി.ജെ.പി അന്വേഷണ കമീഷനംഗങ്ങള്‍ എന്ന നിലയ്ക്കാണ് കെ.പി. ശ്രീശെൻറയും എ.കെ. നസീറിെൻറയും മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ എം.ടി. രമേശിനെതിരെ പരാമര്‍ശമുള്ള അന്വേഷണ കമീഷന് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജിലന്‍സ് ചോദ്യത്തിന് ഇരുവരും മലക്കംമറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.