തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ അസൗകര്യം നോക്കി മെട്രോ റെയിൽ ഉദ്ഘാടന കർമം നിശ്ചയിച്ച കേരള സർക്കാർ നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതി നിശ്ചയിച്ച് പങ്കെടുപ്പിക്കുകയാണ് സാമാന്യ മര്യാദക്ക് ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങൾക്കാകമാനം അഭിമാനം നൽകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്ന് പറയുകയും പിന്നീട് സൗകര്യമില്ലാത്ത തീയതി നിശ്ചയിക്കുകയും ചെയ്തത് പ്രധാനമന്ത്രി ഏതുവിധേനയും വരാതിരിക്കാനാണ്. കേന്ദ്ര സർക്കാറിെൻറ സഹായത്തോടെയാണ് മെട്രോ റെയിൽ പദ്ധതി പൂർത്തീകരിക്കുന്നത്. കേന്ദ്ര സർക്കാറിെൻറ പണമാണ് നല്ലൊരു പങ്ക്. സാങ്കേതികമായ ഉപദേശവും നൽകിയിട്ടുണ്ട്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിെൻറ പിന്തുണയോടെയാണ് ഈ പദ്ധതി പൂർത്തീകരിച്ചെതന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.