കൊച്ചി: തിരുവനന്തപുരത്ത് ലൈംഗിക പീഡനത്തെതുടർന്ന് ലൈംഗികാവയവം മുറിച്ചുമാറ്റപ്പെട്ട ശ്രീഹരിയെന്ന സ്വാമി ഗംഗാശാനന്ദ തീർഥപാദർക്ക് ഹിന്ദു െഎക്യവേദിയുമാേയാ എൻ.ഡി.എയുമായോ ബി.ജെ.പിയുമായോ ഒരു ബന്ധവുമില്ലെന്ന് എൻ.ഡി.എ ചെയർമാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ. താൻ ഹിന്ദു െഎക്യവേദി അധ്യക്ഷനായിരിക്കെ വിളിച്ചുകൂട്ടിയ സന്യാസി സമ്മേളനത്തിൽ അദ്ദേഹം പെങ്കടുത്തിട്ടുണ്ട്. സന്തോഷ് മാധവൻ സംഭവം നടന്ന സമയത്ത് ആശ്രമങ്ങൾക്കുനേരെ ആക്രമണം നടന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രിക്കും ഗവർണർക്കും ഹിന്ദു െഎക്യവേദി നിവേദനം നൽകിയിരുന്നു. ആ നിവേദകസംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അതല്ലാതെ മറ്റ് ബന്ധങ്ങളില്ല.
ആറന്മുള സമരത്തിെൻറ ജനറൽ കൺവീനറായിരുന്നു സ്വാമി എന്ന് വാർത്താലേഖകർ ചൂണ്ടിക്കാണിച്ചപ്പോൾ മൂന്നുവർഷം നീണ്ട ആ സമരത്തിൽ ആരൊക്കെ പെങ്കടുത്തെന്ന് ഒാർമയില്ലെന്നായിരുന്നു മറുപടി. ആറന്മുള സമരത്തിൽ വി.എസും വി.എം. സുധീരനും സുഗതകുമാരിയും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പെങ്കടുത്തിട്ടുണ്ട്.
സ്വാമിയെക്കുറിച്ച് കൂടുതൽ േചാദ്യങ്ങൾ ഉയർന്നപ്പോൾ കേരളത്തിലെ എല്ലാ സന്യാസിമാരെയും അറിയാമെന്നും എല്ലാ ആശ്രമത്തിലും താൻ പോയിട്ടുണ്ടെന്നും കുമ്മനം മറുപടി പറഞ്ഞു. തിരുവനന്തപുരത്തെ ലൈംഗികപീഡനത്തെക്കുറിച്ച് വിശദമായ അേന്വഷണം നടക്കണം. വസ്തുത പൊലീസ് പുറത്തുകൊണ്ടുവരണം. കുറ്റം ചെയ്തവർക്കെതിരെ നടപടി വേണ്ടെന്ന് എൻ.ഡി.എക്കും ബി.ജെ.പിക്കും അഭിപ്രായമില്ല -കുമ്മനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.