കൊച്ചി: മെട്രോ ഉദ്ഘാടനച്ചടങ്ങിെൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആദ്യ മെട്രോ യാത്രയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സ്ഥാനം പിടിച്ചത് വിവാദത്തിൽ. പ്രധാനമന്ത്രിയും ഗവർണറും പെങ്കടുത്ത ചടങ്ങിൽ ദേശീയഗാനം ആലപിച്ചില്ലെന്ന വിവാദവും ഉയർന്നിട്ടുണ്ട്. നേരേത്ത തയാറാക്കിയ പട്ടികയിൽ ഇല്ലാതിരുന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പോലും മറികടന്ന് കുമ്മനവും പെങ്കടുത്തതാണ് വിവാദമായത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, മേയർ സൗമിനി ജയിൻ, െകാച്ചി മെേട്രാ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ എന്നിവർക്ക് പോലും ഇടമില്ലാതിരുന്ന യാത്രയിലാണ് കുമ്മനം സ്ഥാനം പിടിച്ചത്. പ്രതിപക്ഷ നേതാവിനും ശ്രീധരനും വേദിയിൽ ഇരിപ്പിടം നൽകാത്തത് വൻ വിവാദമായതിനെ തുടർന്ന് പ്രശ്നം പരിഹരിച്ചിരുന്നു. എന്നിട്ടും ഇവരെ യാത്രയിൽ കൂട്ടാൻ അനുമതിയുണ്ടായിരുന്നില്ല. പി.ടി. തോമസ് എം.എൽ.എക്ക് വേദിയിൽ ഇരിപ്പിടം നൽകാത്തത് വിവാദമായി തുടരുകയുമായിരുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി. സദാശിവം എന്നിവരുടെ നിരയിലാണ് കുമ്മനവും ഇരിപ്പിടം കണ്ടെത്തിയത്. മോദിക്ക് തൊട്ടടുത്തിരുന്ന സദാശിവത്തിനടുത്തായിരുന്നു കുമ്മനത്തിെൻറ സീറ്റ്. മെട്രോ യാത്രയിൽ ‘ഒരാൾ’ കടന്നുകയറിയത് അന്വേഷിക്കണമെന്ന് പരോക്ഷമായി കുമ്മനത്തെ ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചതോടെ വിവാദം കൊഴുത്തു.
സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും ഇ. ശ്രീധരനെയുമടക്കം വേദിയിൽനിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ അനുവദിച്ചത്. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല സുരക്ഷാവീഴ്ചയായി തന്നെ കണക്കാക്കണമെന്നും മന്ത്രി കുറിച്ചു. കടകംപള്ളിയുടെ ആരോപണം വിവരമില്ലായ്മയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ തിരിച്ചടിച്ചു. കുമ്മനം കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിയോടൊപ്പം കയറിയതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിെൻറ അറിവോടെ ആയിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും ഗവർണറുമടക്കം പെങ്കടുത്ത ചടങ്ങായിട്ടും ദേശീയഗാനാലാപനം ഇല്ലാതിരുന്നതാണ് മറ്റൊരു വിവാദം. പരിപാടിക്ക് മുേമ്പാ ശേഷമോ ദേശീയ ഗാനമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.