തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഡൽഹിയിൽനിന്ന് തിരിച്ച് കേരളത്തിലേക്ക് വണ്ടികയറിയത് ബി.ജെ.പിയുടെ അംബാസഡറായിട്ടാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മാറാട് കേസിലെ സി.ബി.ഐ അന്വേഷണം, ഐസ്ക്രീം കേസിലെ രണ്ട് പെൺകുട്ടികളുടെ മരണം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയെല്ലാം ലീഗിന് എതിരാണ്. ഈ കേസുകൾ കാണിച്ച് ബി.െജ.പി കുഞ്ഞാലിക്കുട്ടിയെ ബ്ലാക്മെയിൽ ചെയ്ത് തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തി പ്രതിനിധിയായി കേരളത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിെൻറ ഭാഗമായാണ് ബി.ജെ.പിയല്ല, സി.പി.എമ്മാണ് മുഖ്യശത്രു എന്ന് അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചത്.
സ്വർണക്കടത്ത് മുസ്ലിം ലീഗിെൻറ ദേശീയ വിനോദമാണ്. നിരവധി ലീഗ് നേതാക്കൾ സ്വർണക്കടത്ത് കേസുകളിൽ ജയിലിൽ കിടന്നിട്ടുണ്ട്. മുസ്ലിം ലീഗിെൻറയും നേതാക്കളുടെയും സ്വർണക്കടത്ത് പുതിയ സാഹചര്യത്തിൽ അതീവ പ്രതിസന്ധിയിലാണ്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരായ വഴിക്ക് പോകണമെന്ന് കുഞ്ഞാലിക്കുട്ടിക്ക് താൽപ്പര്യമില്ല. തെൻറയും പാർട്ടിയുടെയും സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം പോകുമെന്ന ആശങ്കയുണ്ട് അദ്ദേഹത്തിന്. ഈ ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ സമരനാടകങ്ങൾ നടക്കുന്നത്. കേരളത്തിെൻറ സമരചരിത്രങ്ങൾക്ക് അപമനമാകുന്ന വിധം മഷിക്കുപ്പി സമരമാണ് അരങ്ങേറുന്നത്. ആർ.എസ്.എസ് ആസൂത്രണം ചെയ്ത അക്രമമാണ് കോൺഗ്രസും ലീഗും പ്രാവർത്തികമാക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.