പിഎഫ്ഐ രാജ്യത്തിന് ഗുണം ചെയ്യില്ലെങ്കിലും കേന്ദ്ര നടപടിയിലെ പക്ഷപാതിത്വം ചോദ്യംചെയ്യപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി

പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അതേസമയം കേന്ദ്ര നടപടിയിൽ സംശയമുണ്ടെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനക​ളെയും നിരോധിച്ച കേന്ദ്ര നടപടികെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിപക്ഷ വർഗീയതയെ ഊട്ടിവളർത്തുന്ന പ്രവർത്തനങ്ങളും രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പിന് കാരണമായ, അ​ങ്ങേയറ്റം അപലപനീയമായ പ്രസ്താവനകൾ നടത്തുന്ന സംഘടനകൾ കേന്ദ്ര ഭരണത്തിന്റെ തണലിൽ കഴിയുകയാണ്. ഒരു വിഭാഗത്തെ വർഗീയത പ്രചരിപ്പിക്കാൻ വിടുകയും മറുകൂട്ടരെ നിരോധിക്കുകയും ചെയ്യുന്നതിലെ പക്ഷപാതിത്വം ചോദ്യം ചെയ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി.എഫ്.ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും പി.എഫ്.ഐയുടെ സ്വാഭാവിക എതിരാളി ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - Kunhalikutty said that the neutrality of the central action will be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.