കോഴിക്കോട്: വിശുദ്ധ ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ടതല്ലെന്നും അത് മതവിശ്വാസികളോട് ചെയ്ത അനീതിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ മന്ത്രി കെ.ടി. ജലീലിെൻറ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രസിൽ നിന്നുള്ള വാഹനത്തിൽ എടപ്പാളിലേക്ക് കൊണ്ടുവന്നത് ഖുർആെൻറ പതിപ്പുകളാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
വിശുദ്ധ ഖുർആൻ ആർക്കും കൊണ്ടുവരാവുന്നതും വിതരണം ചെയ്യാവുന്നതും ആണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ സുതാര്യമായി അങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കെ അതിലൊരു ദുഷിപ്പ് കേൾപ്പിച്ചത് മതവിശ്വാസികളോട് ചെയ്ത അനീതിയാണ്. മതഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.