ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ ആലപ്പുഴ ജില്ലയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി ജി. സുധാകരൻ. ശാസ്ത്രീയമായും സമഗ്രമായും ദുരിതാശ്വാസ പ്രവർത്തനം നടത്താൻ കഴിഞ്ഞതായി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ റോഡുകൾക്കുമാത്രം 300 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് 70 കോടി ചെലവിൽ ഉയർത്തി പണിയും. ആഗസ്റ്റ് അവസാനം വരെയുള്ള കർമപരിപാടി തയാറാക്കിയാണ് ആരോഗ്യമേഖലയുൾെപ്പടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. 900 ക്യാമ്പുകളിലായി ഒരുലക്ഷത്തോളം പേർ കഴിഞ്ഞ സംഭവം കേരളത്തിൽ ആദ്യമാണ്.
കുട്ടനാട്ടിലെ 3.5 ലക്ഷത്തോളം പേരുൾെപ്പടെ ജില്ലയിലെ 6.5 ലക്ഷം ജനങ്ങൾ ദുരിതബാധിതരായി. ഒരു ലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായി. സർക്കാറിെൻറ സമയോചിത നടപടികൾ മൂലം വയറിളക്കരോഗം പോലും ഉണ്ടാകാതെ നോക്കാനായതായി സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.