ആലപ്പുഴ:മട വീണെങ്കിൽ മാത്രമെ കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് അടിയന്തര ധനസഹായം ലഭിക്കുകയുള്ളൂവെന്ന നിലപാട് ചോദ്യം ചെയ്യപ്പെടുന്നു.പ്രകൃതി ക്ഷോഭം വന്ന ശേഷം ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ വൻ ചെലവ് സർക്കാർ ഖജനാവിന് വലിയ നഷ്ടമാണ് വരുത്തി വെക്കുന്നത്.അശാസ്ത്രീയമായ ഇത്തരം രീതികൾക്ക് പകരമായി മടവീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയാണെങ്കിൽ വലിയൊരു അളവിൽ പൊതു സമ്പത്ത് സംരക്ഷിക്കാനാവും. മട വീഴ്ച്ച തടയുവാനായി മുൻകൂട്ടി ഒരുക്കങ്ങൾ നടത്തിയാൽ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂവെന്ന് മെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മട വീഴ്ച സാധ്യതയുള്ള ഇടങ്ങൾ മുൻ കൂട്ടി മനസ്സിലാക്കി തടയുകയാണെങ്കിൽ വലിയ തോതിൽ കൃഷി നാശം തടയാനാകും എന്നത് തന്നെയാണ് സുപ്രധാനമായ കാര്യം.അത്വഴി ഉൽപാദനഷ്ടവും ഉൽപന്ന നഷ്ടവും സംഭവിക്കുന്നതും ഒഴിവാക്കാനാവും.റാണി,ചിത്തിര,മാർത്താണ്ഡം കായലി ലൊക്കൊ തന്നെ നടത്തിയ പ്രതിരോധ മാർഗങ്ങൾ ഫലപ്രദമായിരുന്നില്ല.റാണിയിലെ ബണ്ടുകൾ ഇതിനോടകം പൊടിഞ്ഞ് േപായി.പുഞ്ചകൃഷി ഭാഗ്യം കൊണ്ട് മാത്രമാണ് സംരക്ഷിക്കാൻ കഴിഞ്ഞത്.
നേരത്തെ തന്നെ ബണ്ടുകൾ ഉറപ്പ് വരുത്തി നിർമ്മിക്കുകയാണെങ്കിൽ പിന്നീട് വരുന്ന ചെലവ് ഒഴിവാക്കാനാവുമെന്നതാണ് ഏറ്റവും വലിയ കാര്യം.ബണ്ടുകൾ തകർന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവർ നടത്തിയ പരിശോധനയിൽ 80 ലക്ഷം രൂപയുടെ ചെലവ് വരുമെന്ന് ബോധ്യപ്പെട്ടു.നേരത്തെയാണെങ്കിൽ ഇത് കേവലം പത്ത്ലക്ഷം രൂപയിൽ തീരുമായിരുന്നു.ഒടുവിൽ 30 ലക്ഷം രൂപയിൽ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുത്ത് ജലസേചന വകുപ്പിന് സമർപ്പിച്ചെങ്കിലും കഴിഞ്ഞ ആറുമാസമായി യാതൊരു നീക്കവും അതിന്മേൽ ഉണ്ടായിട്ടില്ല.
ചുവപ്പ് നാടയിൽ കുരുങ്ങിയ ഇത്തരം വിഷയങ്ങളിൽ അവസാനം സംഭവിക്കുന്നത് പൊതുജനത്തിെൻറ നികുതിപ്പണം അക്ഷരാർത്ഥത്തിൽ കായലിൽ വെറുതെ കലങ്ങിപ്പോകുന്ന അവസ്ഥയാണ്.വെള്ളമിറങ്ങിയ ശേഷം പരിശോധന നടത്തിയാൽ ഒരുപെക്ഷ റാണിക്കായലിലെ ബണ്ട്പുനർ നിർമ്മാണ പ്രക്രിയ രണ്ട് കോടിയിൽ തീരുമോ എന്ന കാര്യം സംശയമാണ്.കാൽനൂറ്റാണ്ടിന് ശേഷം രണ്ട് കൃഷിയിറക്കി മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ച പാടശേഖര സമിതിയാണ് റാണിക്കായലിലേത്.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഏകോപനം കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കുന്നതിന് ആവശ്യമാണ്.ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സ്പെഷ്യൽ ഒാഫീസറെ നിയമിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഞായറാഴ്ച ആലപ്പുഴയിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ വ്യക്തമാക്കപ്പെട്ടിരുന്നു.എന്നാൽ ഇൗ നിർദേശത്തിനുപരി എല്ലാ അധികാരങ്ങളും നിശ്ചയിച്ച് നൽകി ഒരു സ്പെഷ്യൽ ഒാഫീസറെനിയമിച്ച് ആലപ്പുഴ ആസ്ഥാനമാക്കി നെൽകൃഷി സംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു ‘അഗ്രികൾച്ചർ അതോറിറ്റി’ രൂപവൽക്കരണമാണെന്ന് മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.