കുട്ടനാട്: യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും ഘടകക്ഷികൾ പോരടിക്കുന്ന മണ്ഡലമാണ് കുട്ടനാട്. മണ്ഡലം രൂപവത്കൃതമായശേഷം 1965ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ തോമസ് ജോൺ വിജയിച്ചു. 1967ൽ സ്വതന്ത്രനായി മത്സരിച്ച കെ.കെ.കെ. പിള്ളയാണ് കുട്ടനാട് രണ്ടാമത് നീന്തിക്കടന്നത്. 1970 മുതൽ 77വരെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉമ്മൻ തലവടി എം.എൽ.എയായി. 1977ൽ കേരള കോൺഗ്രസിലെ ഈപ്പൻ കണ്ടകുടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1980-82 കാലയളവിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ ഉമ്മൻ മാത്യു വിജയിയായി. പിന്നീട് 26 വർഷം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ.സി. ജോസഫ് മണ്ഡലം അടക്കിവാണു.
2006 ഡി.ഐ.സി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച തോമസ് ചാണ്ടി മണ്ഡലത്തിലെ കോൺഗ്രസ് സാന്നിധ്യത്തിെൻറ അടയാളമായി. കെ. കരുണാകരന് നേതൃത്വം നല്കിയ ഡി.ഐ.സിയിലൂടെയാണ് തോമസ് ചാണ്ടി മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ, പിന്നീട് കരുണാകരന് കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ തോമസ് ചാണ്ടി എന്‍.സി.പിയിലേക്ക് പോയി. 2011ൽ തോമസ് ചാണ്ടി എൻ.സി.പിയിലൂടെ ഇടതുപക്ഷത്തേക്ക് വിജയമെത്തിച്ചു.
2016ൽ വിജയിച്ചതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ തോമസ് ചാണ്ടി കുട്ടനാടിെൻറ മന്ത്രിയുമായി. 2017ൽ കായൽകൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ചു. 2019ൽ തോമസ് ചാണ്ടി മരിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇക്കുറി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിനെ മത്സരിപ്പിക്കാനുള്ള നീക്കം സജീവമാണ്.
ഭൂപ്രകൃതിയാൽ മേനാഹരമായ കുട്ടനാട്ടിൽ മുന്നണികൾ സീറ്റ് ഘടകകക്ഷികൾക്കാണ് നൽകുന്നത്. അതിൽ മാറ്റമുണ്ടാകണമെന്ന ചർച്ചയും അണിയറയിൽ നടക്കുന്നുണ്ട്. കർഷകർ തിങ്ങിപ്പാർക്കുന്ന മണ്ഡലത്തിൽ ജാതീയ വോട്ടുകൾ ഏറെ നിർണായകമാണ്. ക്രൈസ്തവ വോട്ടുകളും ഈഴവ വോട്ടുകളും കൂടുതലുള്ള മണ്ഡലത്തിൽ പതിനേഴ് ശതമാനം നായർ വോട്ടുകളുമുണ്ട്.
ഘടകകക്ഷികളിൽനിന്ന് മുന്നണികൾ സീറ്റ് തിരിച്ചെടുക്കുമെന്ന് പല പ്പോഴും പറയുമെങ്കിലും നടപ്പാകാറില്ല. സീറ്റ് ഘടകകക്ഷികൾക്ക് നൽകുമ്പോൾ തുടർച്ചയായി പരാജയപ്പെടുന്ന കോൺഗ്രസിനാണ് കുട്ടനാട് മണ്ഡലം എപ്പോഴും വെല്ലുവിളിയാകുന്നത്. ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി കോൺഗ്രസ് സീറ്റ് ഘടകകക്ഷികൾക്ക് നൽകരുതെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എൽ.ഡി.എഫും സീറ്റ് സസ്പെൻസാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിവരം. എൻ.ഡി.എക്കും സ്ഥാനാർഥി നിർണയം തലവേദനയാകും. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഫലം ഇടതിന് അനുകൂലമാകുമ്പോൾ ലോക്സഭ അങ്കത്തിൽ മിന്നിത്തിളങ്ങുന്നത് എന്നും കോൺഗ്രസാണ്.
വർഷം വിജയി (പാർട്ടി ) എതിരാളി ഭൂരിപക്ഷം
1965 തോമസ് ജോൺ (കേരള കോൺ.) വി.ഇസഡ് ജോബ് 10252
1967 കെ.കെ.കെ. പിള്ള (സ്വതന്ത്രൻ) ടി. ജോൺ 7164
1970 തലവടി ഉമ്മൻ (എസ്.ഒ.പി) തോമസ് ജോൺ 5506
1977 ഈപ്പൻ കണ്ടകുടി (കേരള കോൺ.) കെ.പി. ജോസഫ് 7147
1980 ഉമ്മൻ മാത്യു (കേരള കോൺ. ജേക്കബ്) കെ.പി.ജോസഫ് 4090
1982 കെ.സി. ജോസഫ് (കേരള കോൺ. ) ജി. സുചകരൻ നായർ 2988
1987 കെ.സി. ജോസഫ് (കേരള കോൺ.) എം.എം. അന്തോണി 3263
1991 കെ.സി. ജോസഫ് (കേരള. കോൺ.) പി.ഡി. ലൂക്ക് 8996
1996 കെ.സി. ജോസഫ് (കേരള കോൺ.) ജെ. ജോസഫ് 4085
2001 കെ.സി. ജോസഫ് (കേരള കോൺ.) പ്രഫ. ഉമ്മൻ മാത്യു 10390
2006 തോമസ് ചാണ്ടി (ഡി.ഐ.സി) കെ.സി. ജോസഫ് 5381
2011 തോമസ് ചാണ്ടി (എൻ.സി.പി) കെ.സി. ജോസഫ് 7971
2016 തോമസ് ചാണ്ടി (എൻ.സി.പി) ജേക്കബ് എബ്രഹാം 4891
13 പഞ്ചായത്ത് ഉൾക്കൊള്ളുന്നതാണ് കുട്ടനാട് മണ്ഡലം. ചമ്പക്കുളം, കൈനകരി,കാവാലം, മുട്ടാർ, നീലംപേരൂർ, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം പഞ്ചായത്തുകൾ എൽ.ഡി.എഫും എടത്വ, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകൾ യു.ഡി.എഫും ഭരിക്കുന്നു. ജില്ല പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളും (ചമ്പക്കുളം, വെളിയനാട്) എൽ.ഡി.എഫിനാണ്.
എൽ.ഡി.എഫ് -52717
യു.ഡി.എഫ് -44665
എൻ.ഡി.എ -19261
തോമസ് ചാണ്ടി
(എൻ.സി.പി) -50114
ജേക്കബ് എബ്രഹാം
(കേ. കോൺ.-എം) -45,223
സുഭാഷ് വാസു
(ബി.ഡി.ജെ.എസ്) -3344
ഭൂരിപക്ഷം 4891
കൊടിക്കുന്നിൽ സുരേഷ്
(കോൺഗ്രസ്) -4,40,415
ചിറ്റയം ഗോപകുമാർ
(സി.പി.ഐ) -3,79,277
തഴവ സഹദേവൻ
(ബി.ഡി.ജെ.എസ്) -1,33,546
ഭൂരിപക്ഷം: 61,138
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.