പാഴാക്കാനുള്ളതാണെങ്കില്‍ ഉറപ്പുകളെന്തിനെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍

കൊച്ചി: ഹൈകോടതി ചീഫ് ജസ്റ്റിസിനെ അവഹേളിക്കുംവിധം മാധ്യമപ്രവര്‍ത്തകരെ തുടര്‍ച്ചയായി കോടതികളില്‍ തടയുകയും കൈയേറ്റം നടത്തുകയുംചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകരുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്ന അതിക്രമത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും എങ്ങനെയാണ് കാണുന്നതെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ട്.

പാഴാക്കാനുള്ളതാണെങ്കില്‍ ചീഫ് ജസ്റ്റിസ് എന്തിനാണ് ആവര്‍ത്തിച്ച് ഉറപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന ഈ അഭിഭാഷകരെ നീതിപീഠം ഇനിയും സംരക്ഷിക്കരുത്. മുഖ്യ ന്യായാധിപന്‍െറയും മുഖ്യമന്ത്രിയുടെയും വാഗ്ദാനം മുഖവിലക്കെടുത്താണ് റിപ്പോര്‍ട്ടിങ്ങിനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. തിരുവനന്തപുരത്ത് നടന്ന അവഹേളനം എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. ഇതിനെതിരെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പ്രതികരിക്കണം. കോടതി വിലക്കിനെതിരെ കേരളീയ സമൂഹവും രംഗത്തുവരണമെന്ന് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

Tags:    
News Summary - kuwj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.