എസ്. രാജേന്ദ്രന്‍റെ കാര്യത്തിൽ പാർട്ടി നിലപാട് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് ജില്ല സെക്രട്ടറിയേറ്റ് അംഗം

ഇടുക്കി: സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനെതിരെ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശി. നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം ലഭിക്കാത്തത് രാജേന്ദ്രന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കെ.വി. ശശി പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർഥി രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല.

രാജേന്ദ്രൻ സി.പി.എം ആണെന്ന് പറയുകയും പാർട്ടി പ്രവർത്തകരോട് മോശമായി സംസാരിക്കുകയും ചെയ്തു. രാജേന്ദ്രന്‍റെ കാര്യത്തിൽ പാർട്ടി നിലപാട് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നും കെ.വി. ശശി വ്യക്തമാക്കി. 

Tags:    
News Summary - KV Sasi against S. Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.