ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു

പത്തനംതിട്ട: െചങ്ങറ ഭൂസമരത്തിന്​ നേതൃത്വം നൽകിയ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെത്തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ചുവർഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെത്തുടർന്ന് െചങ്ങറയിൽനിന്ന് ഇറങ്ങിയിരുന്നു. ളാഹ ഗോപാല​െൻറ നേതൃത്വത്തിൽ നടന്ന ചെങ്ങറ സമരത്തിലൂടെയാണ്​ ദലിത്​-ആദിവാസി ജനങ്ങളുടെ ഭൂമിയില്ലാത്ത ദുരവസ്ഥ സമൂഹത്തിൽ ചർച്ചയായത്​. ഭൂപരിഷ്​കരണ നിയമം പാസായിട്ടും മണ്ണിൽ പണിയെടുക്കുന്ന വലിയ വിഭാഗം ഭൂരഹിതരാണെന്ന സത്യമാണ്​ സമരത്തിലൂടെ വെളി​െപ്പട്ടത്​.

കെ.എസ്​.ഇ.ബി ജീവനക്കാരനായിരുന്ന ഗോപാലൻ വിരമിച്ച ശേഷമാണ്​ ഭൂസമരങ്ങൾക്ക്​ നേതൃത്വം നൽകിയത്​. പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്​റ്റേറ്റിലായിരുന്നു ളാഹ ഗോപാലൻ നേതൃത്വം നൽകിയ സമരം. സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ നൂറുകണക്കിന്​ ഭൂരഹിതരായ കുടുംബങ്ങൾ 2007 ആഗസ്​റ്റ്​ നാലിനാണ്‌ കുടിൽ കെട്ടി സമരം ആരംഭിച്ചത്. മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികളുടെ​െയാന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം രാഷ്​ട്രീയ-സാമൂഹിക വേദികളിൽ ചർച്ചയായി.

ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്ത്​ തഴക്കര പഞ്ചായത്തിലെ വെട്ടിയാർ കൊച്ചുപുരക്കൽ അയ്യപ്പ​െൻറയും ചന്ദ്രമതിയുടെയും നാലുമക്കളിൽ മൂന്നാമനാണ് ഗോപാലൻ. വെട്ടിയാർ എൽ.പി സ്കൂളിലും ഇടപ്പോൺ ദേവിവിലാസം യു.പി സ്കൂളിലും ചുനക്കര ഗവ. ഹൈസ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. എട്ടാംതരം വരെ മാത്രം പഠിച്ച ഇദ്ദേഹം ഉജ്ജ്വല ജനകീയ നേതാവായി മാറുകയായിരുന്നു. 13ാം വയസ്സിൽ​ അച്ഛനും അമ്മയും മരിച്ചശേഷം പത്തനംതിട്ട ജില്ലയിലെ ളാഹയിൽ അമ്മയുടെ അനുജത്തിയുടെ ഒപ്പമായി താമസം. ഭാര്യമാർ: ശാരദ, പരേതയായ കമലമ്മ. മക്കൾ: ഗിരീഷ് കുമാർ (വനം വകുപ്പ്), ഗിരിജ മോൾ (കെ.എസ്.ആർ.ടി.സി), ഗിരിദേവ് (വിദ്യാർഥി).

ളാഹ ഗോപാലന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന് അന്ത്യാഞ്ജലി. ളാഹ ഗോപാലന്‍റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂ സമരത്തിലൂടെയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അരക്ഷിതാവസ്ഥ കേരളീയ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായത്. ആദിവാസി ദലിത് വിഭാഗങ്ങള്‍ക്ക് സംസ്ഥാന വ്യാപകമായി ഭൂസമരങ്ങള്‍ നടത്താന്‍ പ്രചോദനമായതും ചെങ്ങറ സമരമായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ആദിവാസി ദലിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ളാഹ ഗോപാലന്‍ നായകത്വം വഹിച്ചത്. നീതി നിഷേധങ്ങള്‍ക്ക് എതിരായ വരുംകാല പ്രതികരണങ്ങള്‍ക്ക് ളാഹ ഗോപാലന്‍റെ ഇടപെടലുകള്‍ ഊര്‍ജം പകരും. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Tags:    
News Summary - Laha Gopalan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.