തിരുവനന്തപുരം: ലോ അക്കാദമിയിൽ രാജിെവക്കില്ലെന്ന് ലക്ഷ്മി നായർ. അഞ്ച് വർഷം മാറി നിൽക്കാമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഒരിക്കലും മാനേജ്മെൻറ് തീരുമാനത്തിനെതിരെ കോടതിയിൽ പോവില്ല. എസ്.എഫ്.െഎക്ക് നൽകിയ ഉറപ്പ് മാത്രമേ മറ്റ് സമരം സംഘടനകൾക്കും നൽകാനുള്ളുവെന്ന് അവർ കൂട്ടിച്ചേർത്തു.
ജാതിപ്പേര് വിളിച്ച് എന്ന ആരോപണത്തിനും ലക്ഷ്മി നായർ മറുപടി പറഞ്ഞു. എ.െഎ.എസ്.എഫിനൻറ നേതാവാണ് അത്തരമൊരു പരാതി കൊടുത്തത്. പരാതിയിൽ പോലും ജാതിപ്പേര് വിളിച്ചു എന്ന് മാത്രമേ പറയുന്നുള്ളു അധിക്ഷേപിച്ചു എന്ന് പറയുന്നില്ല. അത്തരത്തിൽ ജാതിപ്പേര് വിളിക്കുന്ന വ്യക്തിയല്ല താനെന്നും ലക്ഷ്മി നായർ പറഞ്ഞു.
കുട്ടികളുടെ ഭാവിയെ കരുതിയാണ് അഞ്ച് വർഷം മാറി നിൽക്കാമെന്ന് തീരുമാനിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. അഞ്ച് വർഷം എന്നത് ചെറിയ കാലയളവല്ലല്ലോ എന്നും ലക്ഷ്മി നായർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.