കൊച്ചി: കൊച്ചിയുടെ പൊതുഗതാഗത സ്വപ്നങ്ങൾക്ക് പുതുവേഗം നൽകിയ മെട്രോക്ക് യാത്രക്കാര ുടെ എണ്ണത്തിൽ പുതുനേട്ടം. ഒറ്റദിവസംകൊണ്ട് ഒരുലക്ഷം യാത്രക്കാരെന്ന നേട്ടം കൊച്ചി മെ ട്രോ സ്വന്തമാക്കി. വ്യാഴാഴ്ച മാത്രം യാത്ര െചയ്തത് ലക്ഷത്തിലേറെ ആളുകളാണ്. ഇതുവരെയുള് ള കണക്കുകളിൽ ഏറ്റവും കൂടിയ എണ്ണമാണിത്. വൻ തിരക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. തൈ ക്കൂടം സ്റ്റേഷനിൽനിന്ന് യാത്രക്കാർ കയറുമ്പോൾതന്നെ ട്രെയിൻ നിറയുന്ന അവസ്ഥയായിരുന്നു.
പുതുപാത യാഥാർഥ്യമായതോടെ റെക്കോഡ് മുന്നേറ്റമാണ് യാത്രക്കാരുടെ എണ്ണത്തിൽ. മഹാരാജാസ് കോളജ് സ്റ്റേഷൻ മുതൽ തൈക്കൂടം വരെ നീട്ടിയതിനുശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം മെട്രോയിൽ യാത്ര ചെയ്തത് 6,73,934 േപരാണ്. ആലുവ-മഹാരാജാസ് റൂട്ടിൽ ശരാശരി 40,000 പേർ ദിേനന യാത്ര ചെയ്തിരുെന്നന്നാണ് കണക്ക്. തൈക്കൂടത്തേക്ക് നീട്ടിയശേഷം വൻ വർധനയാണുണ്ടായത്.
തിരുവോണദിനത്തിൽ 65,381 പേരും യാത്ര ചെയ്തു. മുമ്പ് ഏറ്റവുമധികം ആളുകൾ സഞ്ചരിച്ചത് കഴിഞ്ഞ ഏഴിനാണ്. 99,680 പേർ അന്ന് യാത്ര ചെയ്തു. തൈക്കൂടത്തേക്ക് നീട്ടും മുമ്പുള്ള കണക്കുകൾ പ്രകാരം 2017 ജൂൺ 26നായിരുന്നു ഏറ്റവുമധികം യാത്രക്കാർ. അന്ന് 98,310 േപർ സഞ്ചരിച്ചു.
നഗരത്തിലെ വൻ ഗതാഗതക്കുരുക്ക്, ആഘോഷദിവസങ്ങൾ, പുതുപാതയിലെ സഞ്ചാരം ആസ്വദിക്കൽ എന്നിവക്കൊപ്പം തൈക്കൂടം പാതയുടെ ഉദ്ഘാടനം മുതൽ 14 ദിവസത്തേക്ക് പാതി നിരക്കിൽ യാത്ര ചെയ്യാമെന്ന പ്രഖ്യാപനവും ജനങ്ങളെ ആകർഷിക്കുന്നതിന് കാരണമായി. പുതുതായി അവതരിപ്പിച്ച ഡെയ്ലി പാസ്, വീക്കെൻഡ് പാസ് എന്നിവക്കും മികച്ച പ്രതികരണമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.