കൊച്ചി: ബി.ജെ.പി സർക്കാറാണ് ലക്ഷദ്വീപിൽ വികസനം കൊണ്ടുവന്നതെന്നും അവരുടെ ഇഷ്ടനേതാവ് അടൽ ബിഹാരി വാജ്പേയ് ആണെന്നും ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി.
ലക്ഷദ്വീപ് നിവാസികള്‍ക്ക് ആദ്യം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന് പകരമായി എട്ട് വലിയ കപ്പലുകള്‍ വാജ്പേയ് അനുവദിച്ചു. കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. ബി.ജെ.പി സർക്കാറാണ് ദ്വീപിൽ ജെട്ടി സൗകര്യം ഉണ്ടാക്കിയത് -അദ്ദേഹം പറഞ്ഞു.
നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേൽ ജനകീയ നേതാവാണ്. അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ നിലകൊണ്ടപ്പോഴാണ് പലരും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. കെട്ടിട നിയമങ്ങളിലടക്കം ചെറിയ മാറ്റങ്ങള്‍ വരുത്തിയാൽ മാത്രമേ അവിടെ വികസനം നടപ്പാക്കാനാകൂ. അവിടുത്തെ വികസം ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ അത്തരം കാര്യങ്ങളുമായി മുന്നോട്ട്പോകൂവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.