തിരുവനന്തപുരം: േലാ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതി പിൻവലിച്ച വിദ്യാർഥി വി.ജി. വിവേകിനോട് എ.െഎ.എസ്.എഫ് വിശദീകരണംതേടി. ഏത് സാഹചര്യത്തിലാണ് കേസ് പിൻവലിച്ചതെന്ന് വിശദീകരിക്കണമെന്നാണ് എ.െഎ.എസ്.എഫ് പ്രവർത്തകൻ കൂടിയായ വിവേകിനോട് സംഘടന ആവശ്യപ്പെട്ടത്. പാർട്ടിയുമായി കൂടിയാലോചിച്ചിട്ടല്ല കേസ് പിൻവലിച്ചതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.
എന്നാൽ തന്നെ കുഴിയിൽചാടിക്കുകയായിരുന്നു എന്ന നിലക്കുള്ള പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വിവേക് കഴിഞ്ഞദിവസം കുറിച്ചത്. താൻ എ.െഎ.എസ്.എഫ് നേതാവല്ലെന്നും വെറുമൊരു പ്രവർത്തകൻ മാത്രമാണെന്നും അതിനാൽ തന്നെ നേതാവ് എന്ന നിലയിൽ ചിത്രീകരിക്കരുതെന്നുമാണ് വിവേക് പോസ്റ്റിൽ പറഞ്ഞിരുന്നത്.
എ.െഎ.എസ്.എഫിനെയും സി.പി.െഎയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ് േകസ് പിൻവലിച്ച നടപടി. ആ സാഹചര്യത്തിലാണ് വിശദീകരണം ആവശ്യെപ്പട്ടത്. േലാ അക്കാദമി വിഷയത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും എ.െഎ.എസ്.എഫ് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.