വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഇന്ന് രാവിലെ ആറു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. ആർക്കും പരിക്കില്ല. പുഞ്ചിരിമട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുൾപൊട്ടിയത്.
റാണിമല ഭാഗത്ത് വനത്തിലാണ് ഉരുൾപൊട്ടിയത്. തുർന്നുണ്ടായ മലെവള്ളപ്പാച്ചിലിൽ മരങ്ങൾ ഒഴുകി വന്ന് ഒരു ഇരുമ്പ് പാലത്തിൽ തടഞ്ഞു നിന്നതിനാൽ വെള്ളം കരകവിഞ്ഞൊഴുകി ഏതാനും വീടുകൾക്ക് കേടു സംഭവിച്ചു. മുണ്ടക്കൈ-റാണിമല റോഡിലുള്ള ഈ പാലം പുർണമായി തകർന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വെള്ളപ്പാച്ചിലിൽ ഒരു വീട് ഒറ്റപ്പെട്ടുപോയി. വീട്ടിൽ കുടുങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങളെ രക്ഷപെടുത്താൻ ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. പുഞ്ചിരി മട്ടത്തെ സ്വകാര്യ റിസോർട്ടിെൻറ പുഴയോടു ചേർന്ന മതിൽക്കെട്ടും ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളമൊഴുക്കിൽ തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.