കോട്ടയം: ജീവിച്ചിരുന്ന ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ പതിൻമടങ്ങ് കരുത്തനാണ് വിട പറഞ്ഞ ഉമ്മൻ ചാണ്ടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുകയാണെന്ന കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സാധാരണ ഗതിയിൽ സംസ്കാരം കഴിഞ്ഞാൽ ആളുകളുടെ വരവ് നിലയ്ക്കും. എന്നാൽ ആളുകളുടെ അസാധാരണമായ സ്നേഹപ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്. കേരളത്തിൽ ഉമ്മൻ ചാണ്ടിക്കല്ലാതെ മറ്റൊരാൾക്കും ഈ സ്നേഹം ലഭിച്ചിട്ടില്ല. അദ്ദേഹം നൽകിയ സ്നേഹം ആളുകൾ പതിൻമടങ്ങായി തിരിച്ചു നൽകുകയാണ്. അമേരിക്കയിൽ നിന്നുവരെ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് വിളിക്കുന്നുണ്ട്. ഒരു നല്ല നേതാവിന് ലഭിക്കുന്ന അംഗീകാരമാണിതൊക്കെ. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ പതിൻമടങ്ങ് കരുത്തനാണ് വിട്ടുപിരിഞ്ഞ ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല വിലയിരുത്തി. അദ്ദേഹത്തിന്റെ ഓർമകൾ പാർട്ടിയെയും സമൂഹത്തെയും ജനാധിപത്യ ചേരിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കെ.പി.സി.സിയുടെ ഔദ്യോഗിക അനുശോചനം ഈ മാസം 24നാണ്. അതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചചെയ്യുകയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.