കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മുതിർന്ന കോൺഗ്രസ് നേതാവ് ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥി ആയേക്കും. ഇന്ന് തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. ഇന്ന് തന്നെ അവർ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.
ഇതിനു മുന്നോടിയായി അഭിപ്രായ സ്വരൂപീകരണത്തിന് തന്നോട് അടുപ്പമുള്ള പാർട്ടി പ്രവർത്തകരുടെ യോഗം ലതിക വിളിച്ചിട്ടുണ്ട്. മത്സരിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് പ്രാഥമികാംഗത്വം അവർ രാജി വച്ചേക്കുമെന്നാണ് വിവരം.
ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.
നേരത്തെ, കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലതിക സുഭാഷ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ ആരോ പിന്നിൽ നിന്ന് കളിച്ചുവെന്നും ലതിക പ്രതികരിച്ചു. ഇതിനൊപ്പം കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ വച്ച് തല മുണ്ഡനം ചെയ്ത് അവർ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഏറ്റുമാനൂരിൽ സീറ്റ് ലഭിക്കാതിരുന്നെങ്കിലും, അവസാന നിമിഷം വരെ തന്റെ പേര് വൈപ്പിനിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് ചില നേതാക്കൾ അറിയിച്ചിരുന്നുവെന്നും എന്നാൽ, ആ പ്രതീക്ഷക്കും അവസാനം മങ്ങലേറ്റുവെന്നും ലതിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.