തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ എൽ.ഡി.എ ഫ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്ന് ധാരണയാകും. വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാ കുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കാൻ സി.പി.എം സംസ്ഥാന സെക്രേട് ടറിയറ്റും തുടർന്ന്, എൽ.ഡി.എഫ് സംസ്ഥാന സമിതിയും ചേരും. അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന സി.പി.എം തങ്ങളുടെ നിലപാട് അറിയിക്കും.
അഞ്ച് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ല സെക്രട്ടറിമാർ സാധ്യത സ്ഥാനാർഥികളെ സംബന്ധിച്ച നിർദേശം സംസ്ഥാന സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇൗ മണ്ഡലങ്ങളിലെ സംസ്ഥാന കമ്മിറ്റിയംഗങ്ങേളാട് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം തേടിയിട്ടുണ്ട്. ഇതടക്കം സംസ്ഥാന സെക്രേട്ടറിയറ്റിൽ കോടിയേരി അവതരിപ്പിക്കും. തുടർന്ന്, സെക്രേട്ടറിയറ്റ് സ്ഥാനാർഥികളെ സംബന്ധിച്ച നിർദേശം നൽകും. 25ന് അതത് ജില്ല സെക്രേട്ടറിയറ്റിൽ ഇത് റിപ്പോർട്ട് ചെയ്തശേഷം മണ്ഡലം കമ്മിറ്റി വിളിച്ച് പ്രഖ്യാപിക്കാനാണ് തീരുമാനം.
വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു എന്നിവരുടെ പേരിനാണ് പ്രാമുഖ്യം. പ്രളയ ദുരന്തകാലത്തെ പ്രവർത്തനങ്ങളിൽ അടക്കം മറ്റ് ജില്ലകളിൽ നടത്തിയ സഹായ പ്രവർത്തനങ്ങളിൽ പ്രശാന്തിെൻറ പങ്ക് ശ്രദ്ധനേടിയിരുന്നു. ഏറ്റവും നല്ല ജില്ലപഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിെൻറ അഭിമാനവുമായാണ് വി.കെ. മധു നിൽക്കുന്നത്. സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാറിെൻറ പേരാണ് ജില്ല കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള വിഭാഗം മുന്നോട്ടുവെക്കുന്നത്. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും സുനിലിനോടാണ് താൽപര്യം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപകിെൻറ പേരും ഉയരുന്നുണ്ട്. വിഭാഗീയത ഉണ്ടാക്കാതെ പരിഹരിക്കുകയാണ് നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.
കോന്നിയിൽ മുൻ സ്ഥാനാർഥി എം.എസ്. രാജേന്ദ്രൻ, ഡി.വൈ.എഫ്െഎ നേതാവ് കെ.യു. ജനീഷ് കുമാർ, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരും എറണാകുളത്ത് കെ.എം. റോയിയുടെ മകൻ മനുറോയ്, സെബാസ്റ്റ്യൻ പോളിെൻറ മകൻ ഡോൺ ബാസ്റ്റ്യൻ, യേശുദാസ് പറപള്ളി എന്നിവരും പരിഗണനയിലുണ്ട്. അരൂരിൽ ജില്ല സെക്രേട്ടറിയറ്റംഗം പി.പി. ചിത്തരഞ്ജൻ, മുൻ ജില്ല സെക്രട്ടറി സി.ബി. ചന്ദ്രബാബു, ജില്ല സെക്രട്ടറി നാസർ, ഡി.വൈ.എഫ്.െഎ നേതാവ് മനു സി. പുളിയ്ക്കൻ എന്നിവർക്കും മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദ, സി.എച്ച് കുഞ്ഞമ്പു എന്നിവർക്കുമാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.