തിരുവനന്തപുരം: മദ്യനയത്തിൽ മാറ്റം വരുത്താനുള്ള സി.പി.എം നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. അറ്റോർണി ജനറലിന്റെ നിയമോപദേശം സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. തെരഞ്ഞെടുപ്പ് സമയത്ത് മദ്യലോബികളുമായി സി.പി.എം നടത്തിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് മദ്യനയം അട്ടിമറിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്നും സുധീരൻ ആരോപിച്ചു.
ബാറുകാർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വ്യക്തിയാണ് നിയമോപദേശം നൽകിയത്. ബാറുകൾ പൂട്ടിയത് ടൂറിസം മേഖലയെ തകർത്തുവെന്നത് വ്യാജപ്രചരണം മാത്രമാണ്. ദേശീയ-സംസ്ഥാന പാതകളിൽ മദ്യവിൽപ്പനക്ക് സുപ്രീംകോടതി ഏർപ്പെടുത്തിയ നിരോധനം ചില്ലറ വിൽപ്പന ശാലകൾക്ക് മാത്രമാണ് ബാധകമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.