തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തിെൻറ വിജ്ഞാപനം പുറത്തിറങ്ങി. കഴിഞ്ഞ മന്ത്രിസഭ യോഗമാണ് ത്രീ സ്റ്റാർ മുതൽ മുകളിലുള്ള േഹാട്ടലുകളിൽ ബാറുകൾ അനുവദിക്കുന്നതുൾപ്പെടെ നിർേദശങ്ങളടങ്ങിയ മദ്യനയം അംഗീകരിച്ചത്. ഇതുവരെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. അതിനാല്‍ അബ്കാരി ചട്ടത്തില്‍ ഇതനുസരിച്ചുള്ള ഭേദഗതി വരുത്തണം. സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിയാലോചിച്ചേ മദ്യനയം നടപ്പാക്കൂയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളുമുള്ള ഇടങ്ങളില്‍ അവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഒടുക്കി മദ്യം വിളമ്പാന്‍ അനുവാദം നല്‍കും. മൂന്ന് നക്ഷത്രത്തിന് മുകളിലുള്ള ഹോട്ടലുകളില്‍ ശുദ്ധമായ കള്ള് വിതരണം ചെയ്യും. ഇതിനും കള്ള് വില്പന വ്യവസ്ഥകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. ചട്ടങ്ങള്‍ ഭേദഗതിചെയ്ത ശേഷം മാത്രമേ പുതിയ ബാര്‍ ലൈസന്‍സുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനാകൂ. എന്നാല്‍, ബാര്‍ ലൈസന്‍സുകള്‍ പുതുക്കാനുള്ള അപേക്ഷ ഉടന്‍ സ്വീകരിക്കും. നിലവിലെ ലൈസന്‍സ് കാലാവധി ജൂണ്‍ 30ന് അവസാനിക്കും. പുതിയ മദ്യനയം ജുലൈ ഒന്നിന് നിലവില്‍വരും. അതിന് മുമ്പ് തന്നെ പുതിയ മദ്യനയം നടപ്പാക്കുന്നതിനുള്ള നടപടികളെടുക്കാനാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.