വിവാദ ഫോൺ സം​ഭാഷണം: പഴുതടച്ച അന്വേഷണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയുടെ രാജിക്കിടയാക്കിയ സ്വകാര്യ ചാനലി​െൻറ അശ്ലീലചുവയുള്ള ഫോൺ സംഭാഷണത്തിൽ പഴുതടച്ച അന്വേഷണമാവും നടക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് യോഗത്തിൽ. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് സംബന്ധിച്ച എൻ.സി.പി തീരുമാനത്തിന് അംഗീകാരം നൽകിയശേഷമാണ് എ.കെ. ശശീന്ദ്ര​െൻറ രാജിക്ക് വഴിവെച്ച ചാനൽ വാർത്തയെയും ജുഡീഷ്യൽ, പൊലീസ് അന്വേഷണം സംബന്ധിച്ച ചർച്ചകളിലേക്ക് എൽ.ഡി.എഫ് നേതൃത്വം കടന്നത്.

ചാനൽ മാപ്പ് പറഞ്ഞ നിലക്ക് ജുഡീഷ്യൽ അന്വേഷണത്തി​െൻറ സാംഗത്യത്തെകുറിച്ച് അംഗങ്ങൾ സംശയംപ്രകടിപ്പിച്ചു. എന്നാൽ, ചാനൽ സി.ഇ.ഒ മാപ്പ് പറഞ്ഞതിൽ കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം തുടരെട്ട. അതുപോലെ പൊലീസ് അേന്വഷണവും പ്രധാനമാണ്. മാപ്പ് പറഞ്ഞതുകൊണ്ടുമാത്രം വിഷയം അവസാനിക്കുന്നില്ല. മുഴുവൻ വീടുകളിലും പൊതുസമൂഹത്തി​െൻറ മുന്നിലും ഫോൺ സംഭാഷണം എത്തിച്ചശേഷം മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്ന് പിണറായി ചോദിച്ചു.

പ്രായപൂർത്തിയാകാത്തവർ ഉണ്ടെങ്കിൽ കാണരുതെന്ന് അറിയിച്ചിട്ടാണ് വാർത്ത സംപ്രേഷണം ചെയ്തത്. അതടക്കം അന്വേഷിക്കേണ്ടതാണ്. ശ്ലീലവും അശ്ലീലവും തമ്മിൽ അതിർവരമ്പുണ്ട്. മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ് നോട്ടമാണിത്. ജുഡീഷ്യൽ, പൊലീസ് അന്വേഷണങ്ങളിൽ ൈവരുധ്യമില്ല. ഇക്കാര്യത്തിൽ ശക്തമായനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - ldf meeting pinarayi viajayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.