കൂത്തുപറമ്പിൽ സമാധാന സന്ദേശയാത്ര നടത്തുമെന്ന് എൽ.ഡി.എഫ്

പാനൂർ: പുല്ലൂക്കരയിലെ യൂത്ത്​ ലീഗ് പ്രവർത്തകൻ മൻസൂറി​െൻറ മരണത്തെ രാഷ്​ട്രീയ കാമ്പയിനായി മാറ്റാനാണ് യു.ഡി.എഫ് ശ്രമമെങ്കിൽ രാഷ്​ട്രീയമായി തന്നെ നേരിടുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കള്ളവോട്ട്​ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ എലാങ്കോട്ടും പുത്തൂരുമായി രണ്ട് ലീഗുകാർ പിടിക്കപ്പെട്ടു.

മേഖലയിൽ കലാപം സൃഷ്​ടിക്കാനുള്ള ലീഗ്​ നിക്കങ്ങൾക്കെതിരെ എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശയാത്ര നടത്തും. തിങ്കളാഴ്ച ഉച്ച രണ്ടരക്ക് കടവത്തൂരിൽനിന്ന്​ ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മുക്കിൽപീടിക, അണിയാരം ബാവാച്ചി റോഡുവഴി വൈകീട്ട് അഞ്ചരയോടെ പെരിങ്ങത്തൂരിൽ സമാപിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.കെ. പവിത്രൻ, കെ.ഇ. കുഞ്ഞബ്​ദുല്ല, രവീന്ദ്രൻ കുന്നോത്ത്, കെ.കെ. ബാലൻ, കെ.ടി. രാഗേഷ്, കെ. രാമചന്ദ്രൻ, ജ്യോത്സ്​ന, കെ. മുകുന്ദൻ, എൻ. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.